സൂക്ഷിക്കണം; നിങ്ങള്‍ സുന്ദരിയാണ്!
വെറുതെ ആഹാരം ഉപേക്ഷിക്കലല്ല ഡയറ്റിങ്. അതെങ്ങനെ
വേണമെന്ന് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കാം
ഇത് വായിച്ചുതുടങ്ങാന്‍ വരട്ടെ, പറയൂ, നിങ്ങള്‍ സുന്ദരിയാണോ? വേണമെന്നില്ല, സുന്ദരിയാകണമെന്ന തീരാക്കൊതി ഉള്ളിലുള്ള പെണ്‍കുട്ടിയാണോ. ആലിലവയറ് ലഭിക്കാനായി ആഹാരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവളാണോ നിങ്ങള്‍!
എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ. വലിയ പ്രയോജനം ചെയ്യും; വലിയ പാഠങ്ങളും പകരാനായേക്കും.
ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍ അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!
ഡയറ്റിങ്-തെറ്റും ശരിയും
ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്‌ക്കേ വേണ്ടൂ. പക്ഷേ, അതില്‍ ഒതുങ്ങില്ല നിങ്ങള്‍. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍ ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍ തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍മാത്രം കുറച്ചാല്‍ പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍ വണ്ണംവെക്കാതിരിക്കാന്‍ ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.
ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും.
കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍ സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍ ഓര്‍ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്‍ വിപരീതഫലം.
മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍ ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍ക്ക് തരുന്ന രോഗങ്ങള്‍ എന്തെന്നറിയാമോ? അറിയണം.
അനോരക്‌സിയ
അനോരക്‌സിയ ബാധിച്ച ആള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.
ബുലൂമിയ
അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്‍കുട്ടികള്‍ പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍ പിടിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. തൊണ്ടയില്‍ കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍ ഛര്‍ദിച്ചുകളയും!
ഇവര്‍ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.
1. അള്‍സര്‍
2. വിളര്‍ച്ച
3. ഉറക്കമില്ലായ്മ
4. പ്രമേഹം
5. അസ്ഥിസ്രാവം
6. വാതം
7. പോഷകാഹാരക്കുറവ്
8. പാന്‍ക്രിയാറ്റൈറ്റിസ്
9. ഡിപ്രഷന്‍
എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിഞ്ഞോളും.
അനോരക്‌സിയ നന്നായി ബാധിച്ച ഒരാള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്‍ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.
സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്‍ത്തണം എന്ന് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍ നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍ നിറഞ്ഞ നൈസര്‍ഗികതയുടെ സൗഭാഗ്യങ്ങള്‍ നിറംമങ്ങാതെ സൂക്ഷിക്കല്‍.
ഇണയുടെ സൗന്ദര്യസങ്കല്പം പലര്‍ക്കും പലതല്ലേ. ചിലര്‍ക്ക് തടിച്ചവരെ, ചിലര്‍ക്ക് മെലിഞ്ഞവരെ. ചിലര്‍ക്ക് കറുപ്പിനെ, ചിലര്‍ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍ പട്ടിണി കിടക്കാന്‍ ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍ക്ക് പിന്മാറാന്‍ ബുദ്ധിതെളിയും.
അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍ കൊതിക്കുന്നവര്‍ മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്‍മേശയില്‍ എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.
വിവരങ്ങള്‍ക്ക് കടപ്പാട്:
ബുള്‍ബിന്‍ ജോസ്
സീനിയര്‍ ഡയറ്റീഷന്‍
ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി

ആരോഗ്യക്കര്‍ക്കടകം
കര്‍ക്കടകം തുടങ്ങി. പരമ്പരാഗത ചിട്ടയനുസരിച്ചാണെങ്കില്‍ മലയാളിയുടെ
വെക്കേഷന്‍ കാലമാണ് കര്‍ക്കടകം എന്നു പറയാം. മുമ്പ് പഞ്ഞക്കര്‍ക്കടകമായിരുന്ന
ഈ മാസം ഇപ്പോള്‍ ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.
കര്‍ക്കടകമാസത്തില്‍ സ്വീകരിക്കാവുന്ന ആരോഗ്യച്ചിട്ടകളാണ് ഇവിടെ
മലയാളിക്ക്് ആരോഗ്യരക്ഷയുടെ കാലമാണ് കര്‍ക്കടകം. കേരളത്തിലെ കര്‍ക്കടക ചികില്‍സാ പാക്കേജുകള്‍ ലോകമെങ്ങും പ്രശസ്തി നേടിയിട്ടുമുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്‍ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളില്‍ നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്. പഴയ കാര്‍ഷിക കേരളത്തിന്റെ വെക്കേഷന്‍ കാലം. അടുത്ത കാലത്തായി വലിയൊരു വിഭാഗം മലയാളികള്‍ ശരിയായ വെക്കേഷന്‍ കാലമായി കര്‍ക്കടകത്തെ കണ്ടു തുടങ്ങിയിട്ടുണ്ട്. കുളിരു കോരുന്ന മഴയില്‍ സുഖ ചികില്‍സകളുമായി കഴിയാവുന്ന കാലം.
നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്. പഴയ പഞ്ഞക്കര്‍ക്കടകം ഇന്ന് ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.
കര്‍ക്കടകം വന്നെത്തുന്നതോടെ വിവിധ മരുന്നു കമ്പനികള്‍ വിപണിയിലെത്തിക്കുന്ന ഔഷധക്കഞ്ഞി കിറ്റുകള്‍ വാങ്ങി കഞ്ഞി വെച്ച് കര്‍ക്കടകത്തെയും ഒരു വാങ്ങല്‍ മഹോല്‍സവമാക്കി മാറ്റുന്ന രീതിയായിക്കഴിഞ്ഞു ഇപ്പോള്‍. എന്നാല്‍ ഇത്തരം കിറ്റുകളിലൊതുക്കി കര്‍ക്കടകത്തെ ചെറുതാക്കി കാണരുതെന്നാണ് ആയുര്‍വേദാചാര്യന്മാര്‍ ഉപദേശിക്കാറുള്ളത്. ഒരു കിറ്റിലൊതുക്കാവുന്നതല്ല കര്‍ക്കടകത്തിന്റെ സാധ്യതകള്‍. സ്വന്തം തൊടിയില്‍ നിന്നു തന്നെ ലഭിക്കുന്ന ഔഷധച്ചെടികള്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഉണക്കലരി ചേര്‍ത്ത് ഔഷധക്കഞ്ഞിയുണ്ടാക്കുന്നതായിരുന്നു പഴയരീതി.
ജീവിതം പുരയിടങ്ങളില്‍ നിന്ന് ഫ്‌ളാറ്റുകളിലെ ഇത്തിരിയിടങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ ഔഷധക്കഞ്ഞിക്ക് കിറ്റുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലല്ലോ! കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. മറ്റെല്ലാ ഹീനഭക്ഷണങ്ങള്‍ക്കുമൊപ്പം ഒരു വെറൈറ്റി ഇനം എന്ന നിലയില്‍ ടേസ്റ്റു ചെയ്യാനായി ഔഷധക്കഞ്ഞി കൂടി കഴിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല.
കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി സേവിക്കുന്നത് കര്‍ക്കടക ചികില്‍സകളുടെ ഒരു ഭാഗം എന്ന നിലയിലാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയും സുഖാവസ്ഥയും മെച്ചപ്പെടുത്തി ദീര്‍ഘായുസ്സു നല്‍കുന്നതും എല്ലാ രോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള കരുത്തു പകരുന്നതുമാണ് കര്‍ക്കടക ചികില്‍സ. കഴിവു പോലെ ചിട്ടപ്പെടുത്തിയ ചികില്‍സകള്‍ സ്വീകരിക്കുന്നത് നല്ലതാണ്. കേരളീയ ചികില്‍സാ വിധികളായി അറിയപ്പെടുന്ന പഞ്ചകര്‍മങ്ങളാണ് സുഖ ചികില്‍സയുടെ ഭാഗമായി മിക്കപ്പോഴും ചെയ്യാറുള്ളത്. ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖ ചികില്‍സയാവുകയില്ല.
ഇത്തരത്തിലുള്ള എല്ലാ ആയുര്‍വേദ ചികില്‍സകള്‍ക്കും അവയുടേതായ പഥ്യമുണ്ട്. ആഹാരകാര്യത്തില്‍ ചില നിഷ്‌കര്‍ഷകള്‍ കൊണ്ടു വരുന്നതിനെയാണ് ആളുകള്‍ പലപ്പോഴും പഥ്യം എന്നു പറയാറുള്ളത്. പഥ്യം എന്നാല്‍ അതല്ല. അത് ഒരു ജീവിത ശൈലിയാണ്. മനോഭാവം പോലും പ്രധാനമാണ് അതില്‍. ആയുര്‍വേദം നിര്‍ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലാണ് പഥ്യം. ശരിയായ പഥ്യാചരണത്തോടെ കര്‍ക്കടക ചികില്‍സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.
ശരിയായ ചികില്‍സാ ക്രമത്തില്‍, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീക രിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുകയാണ് ആദ്യപടി. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ ശരീരശോധനയിലൂടെ നീക്കം ചെയ്തശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാര മാണ് ഉപയോഗിക്കേണ്ടത്. ഇവിടെയാണ് ഔഷധക്കഞ്ഞികളുടെ പ്രസക്തി. ഓരോ ദേശത്തും ഓരോ സമ്പ്രദായത്തിലും വിവിധയിനം ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുണ്ട്. ഇവ സന്ദര്‍ഭാനുസരണം വെച്ചു കഴിക്കാവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ഫലപ്രദമാണ്.
മഴക്കാല ത്ത് ദഹനവ്യവസ്ഥയെ ശക്തമാക്കി നിര്‍ത്താനായി പഞ്ചകോലചൂര്‍ണംപോലെ യുള്ള ഔഷധങ്ങള്‍ യഥാവിധി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും സേവിക്കാം. നല്ലൊരു ചികില്‍സകന്റെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തില്‍ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടു കുളിക്കുന്നതും വാതരോഗങ്ങള്‍ ഭോദമാക്കാന്‍ സഹായിക്കും.
മറ്റു ചികില്‍സകള്‍ക്കൊന്നിനും കഴിയാത്തവര്‍ കര്‍ക്കടകത്തില്‍ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.
പഴകിയ ആഹാരസാധനങ്ങള്‍, ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂര്‍ണമായി ഒഴിവാക്കുക.
ഈ ഒരു മാസം പുറത്തു നിന്നുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക.
ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതും ഉപ്പ്, പുളി,എരിവ്
തുടങ്ങിയവയുടെ അളവ് കുറഞ്ഞതുമായ ആഹാരസാധനങ്ങള്‍ മാത്രം കഴിക്കുക.
ഗോതമ്പ്, ചെറുപയര്‍, തേന്‍, വെജിറ്റബിള്‍ സൂപ്പ്
എന്നിവ നല്ലതാണ്.
ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക
പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ
അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി
മാത്രമായി ചിട്ടപ്പെടുത്തുക.
പൊറോട്ട, മാംസഭക്ഷണം എന്നിവ ഒഴിവാക്കുക.
രാത്രി കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക.
നേരത്തേ ഉറങ്ങുക. ആറ് ഏഴ് മണിക്കൂറെങ്കിലും
ഉറങ്ങുക
ഉചിതമായ അരിഷ്ടാസവങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം സേവിക്കുക. അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ
ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
പകലുറക്കം ഒഴിവാക്കുക.
അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങള്‍
ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.
ബിജു സി.പി.

പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും വാഗ്ഭടനും, പ്രമേഹം ബാധിച്ചാല്‍ ധാരാളമായി മൂത്രമൊഴിക്കുമെന്നും മൂത്രം വീഴുന്ന സ്ഥലത്ത് മാധുര്യം നിമിത്തം ഉറുമ്പുകള്‍ ഓടിക്കൂടുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാലാകണം മധുമേഹം എന്ന് ഈ രോഗത്തിനവര്‍ പേരു നല്‍കിയത്.
നേരത്തേ കണ്ടെത്തുക
വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്, ശരീരത്തിന് പ്രത്യേക ഗന്ധം, സന്ധിബന്ധങ്ങള്‍ക്ക് അയവ് അനുഭവപ്പെടുക, ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക, തൊണ്ട വരള്‍ച്ച, ദാഹം, ശരീരം മെലിയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ പൂര്‍വ രൂപങ്ങളിലുള്‍പ്പെടുന്നു.
അഗ്‌ന്യാശയ (പാന്‍ക്രിയാസ്)ത്തിന്റെ ഒരുഭാഗം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ദ്രാവകം കുറയുകയോ തീരെ ഇല്ലാതാവുകയോ ആണ് മധുേമഹത്തിന്റെ അടിസ്ഥാന കാരണം. ശരീരകോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്റെ സാന്നിധ്യം ആവശ്യമാണ്. ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ കോശങ്ങള്‍ക്ക് പഞ്ചസാര ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി അതു രക്തത്തില്‍ കെട്ടിനില്‍ക്കും. ചില പ്രത്യേക കാരണങ്ങളാല്‍ മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹത്തെ ആയുര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം ജോലിചെയ്തു മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ സംഘര്‍ഷങ്ങളും ഉറ്റബന്ധുക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ് ഇതിനു പിന്നില്‍.
പഥ്യം പ്രധാനം; ചികിത്സ പിന്നീട്
ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.
ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.
എന്തൊക്കെ കഴിക്കാം
സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ മധുര വസ്തുക്കള്‍, മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.
തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.
വ്യായാമം മറക്കരുത്
വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.
ഡോ: കെ. മുരളീധരന്‍ പിള്ള

സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും ഡോ: ബി. ശ്യാമള കഠിനാധ്വാനം, ഭാരമെടുക്കല്‍, ഒരേ ഇരുപ്പില്‍ അധികസമയം ഇരുന്നുള്ള ജോലി, യാത്ര, അധികസമയം നില്‍ക്കല്‍, പൊക്കമുള്ള ചെരുപ്പുകള്‍ ധരിച്ച് അധികദൂരം നടക്കല്‍, ഇരുചക്രവാഹനങ്ങളോടിക്കല്‍ മുതലായവ നടുവേദനയ്ക്ക് കാരണമാകും. നട്ടെല്ലിന് ഇരുവശത്തുനിന്നും പുറപ്പെടുന്ന നാഡീഞരമ്പുകള്‍, ചുറ്റുമുള്ളതും വശങ്ങളിലേക്കുള്ളതുമായ പേശികളെ പ്രവര്‍ത്തനോന്മുഖമാക്കുന്നു. തെറ്റായ ചലനം മൂലം സുഷുമ്‌നാനാഡികള്‍ക്കു സമ്മര്‍ദമേല്‍ക്കുക, രക്തക്കുഴലുകളമരുക ഇവ മൂലം നടുവേദന, പുറംവേദന, കാലുവേദന ഇവയുണ്ടാകും. പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്‍, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്‍ഭിണികള്‍ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്‍ ലഭിക്കാതിരിക്കുക ഇവയാലും നട്ടെല്ലിന് കട്ടി കുറയാനും അവയില്‍ ചെറുസുഷിരങ്ങളുണ്ടാവാനുമിടയാകും. ആര്‍ത്തവം നിലച്ച് പത്ത് വര്‍ഷത്തിനുശേഷവും, ചെറുപ്പത്തിലേ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടവരിലും ഇത്തരം അവസ്ഥ സംജാതമാകും. തണുപ്പധികമേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, തുണി അധികസമയം നിന്ന് കഴുകുക, തറ തുടയ്ക്കുക, വീട്ടിനുള്ളില്‍ തണുപ്പുകാലത്ത് ചെരുപ്പിടാതെ നടക്കുക മുതലായവയാല്‍ നടുവേദനയുണ്ടാകും. തണുത്ത ആഹാരം അമിതമായി കഴിക്കുക, തൈര്, മോര്, ഉലുവ മുതലായ ശീതഗുണമുള്ള ആഹാരം അധികം ഉപയോഗിക്കുക, പാല്‍, വെണ്ണ, നെയ്യ് ഇവ ഒട്ടുമുപയോഗിക്കാതിരിക്കുക, സൂര്യപ്രകാശമൊട്ടുമേല്‍ക്കാതിരിക്കുക, ഉറക്കമൊഴിയുക, ഭയം, ഉത്ക്കണ്ഠ, മാനസികസംഘര്‍ഷങ്ങള്‍ മുതലായവയും നടുവേദനയ്ക്ക് കാരണമാകും. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് 4-7 മാസങ്ങള്‍ക്കിടയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും ഭാരക്കൂടുതലും മൂലം നട്ടെല്ല് അല്പം വളയുകയും ക്രമേണ, അധികസമയം നില്‍ക്കുകയോ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്താല്‍ നടുവേദനയുണ്ടാവും. കാലതാമസം നേരിടുന്ന പ്രസവത്താലും പ്രസവാനന്തരം വിശ്രമമെടുക്കാതിരുന്നാലും നടുവേദനയുണ്ടാകും. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയമുഖം ചുരുങ്ങിയിരുന്നാല്‍ ആര്‍ത്തവരക്തസ്രാവം സുഗമമല്ലാതാവുകയും തന്മൂലം ആര്‍ത്തവത്തോടനുബന്ധമായി വയര്‍വേദന, നടുവേദന ഇവയുണ്ടാകും. ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്, അണുബാധ, മുഴകള്‍ ഇവയും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയം താഴോട്ടിറങ്ങിവരുന്നവരില്‍, അധികസമയം നില്‍ക്കുന്നത് തീവ്രമായ നടുവേദനയുണ്ടാക്കും. പരിശോധനകളിലൂടെ രോഗകാരണം മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്തു നടുവേദന നിശ്ശേഷം മാറ്റാം. ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുണ്ടാകുന്ന നടുവേദന പെട്ടെന്ന് അനുഭവപ്പെടുകയില്ല. നടുവില്‍ ത്രികാസ്ഥി ഭാഗത്ത് അവ്യക്തരൂപത്തിലായിരിക്കും വേദന. ശരീരത്തിന് പുറത്തു ഏതെങ്കിലും ഭാഗങ്ങള്‍ സ്പര്‍ശിച്ചാലോ അമര്‍ത്തിയാലോ വേദന തോന്നില്ല. ഇതിന് വിപരീതമായി ശ്രോണീഫലകത്തിന് മുകളില്‍ അനുഭവപ്പെടുന്ന വേദന, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് അനുഭവപ്പെടുന്ന തീവ്രവേദന, കാല്പാദത്തിലേക്ക് വ്യാപിക്കുന്ന വേദന, കുനിയാനോ നിവരാനോ പ്രയാസം തുടങ്ങിയവ അസ്ഥിരോഗങ്ങള്‍ മൂലമുണ്ടാകുന്ന നടുവേദനയാണെന്ന് തിരിച്ചറിയണം. സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവേദനയില്‍ 20 ശതമാനം മാത്രമേ ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുള്ളതായി കാണുന്നുള്ളൂ. ജോലി ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമായ വിശ്രമമെടുക്കാനും മറക്കരുത്. കഠിനാധ്വാനം, ഭാരമെടുക്കല്‍, അധികയാത്ര, ഇരുപ്പ് ഇവ നടുവേദനയുള്ളപ്പോള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ആര്‍ത്തവകാലത്തെ വേദന, അമിത രക്തസ്രാവം, അടിക്കടിയുള്ള ആര്‍ത്തവം, യോനീസ്രാവം അഥവാ വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ ഇവ എത്രയും വേഗം ചികിത്സിച്ചു ഭേദമാക്കണം. പുളി, കയ്പ്പ് ഇവയധികമുള്ള ആഹാരം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കൊഴിയുക ഇവ ഒഴിവാക്കണം. നട്ടെല്ലിന് അമിതമായി ആയാസം നല്‍കുന്ന ജോലികള്‍ ഒഴിവാക്കുക. നടുവേദനയുള്ളവര്‍ പോഷകമൂല്യമുള്ളതും കാത്സ്യം അധികമുള്ളതുമായ പാലും മറ്റും ആഹാരത്തിലുപയോഗിക്കണം. ദിവസവും എണ്ണ തേച്ച് ചൂടുള്ള വെള്ളംകൊണ്ട് കുളിക്കുന്നത് നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കും. വിശ്രമം, വ്യായാമം ഇവ ശരിയായ രീതിയില്‍ ചെയ്യണം. അസ്ഥിസംബന്ധമായ രോഗങ്ങളില്‍ വിശ്രമത്തോടൊപ്പം ശരിയായ ഔഷധസേവ കൂടാതെ തൈലങ്ങളായ സഹചരാദി തൈലമോ, കൊട്ടന്‍ചുക്കാദി തൈലമോ, ബലാതൈലമോ കൊണ്ടു തടവുക. കിഴി, പിഴിച്ചില്‍, ഞവരക്കിഴീ, തൈലവസ്തി, കടീവസ്തി മുതലായ ചികിത്സകള്‍ നടുവേദന ഇല്ലാതാക്കുവാന്‍ സഹായിക്കും. കുറുന്തോട്ടി പാല്‍ക്കഷായമായി കഴിക്കുന്നതും ഫലപ്രദമാണ്. മഴക്കാലത്തെ ഭക്ഷണം പരിസരവും അന്തരീക്ഷവും മലിനമാകുന്നതുമൂലം കൊതുക്, ഈച്ച, എലി, ചെള്ള്, മൂട്ട എന്നിവ പെരുകുകയും മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മന്ത്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. ബാഹ്യമായ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്നത് ഒരു പരിധിവരെ മാത്രം സാധ്യമായിട്ടുള്ളതിനാല്‍ ഓരോവ്യക്തിയും തന്റെ ശരീരത്തിന്റെ രോഗം സംജാതമാകുന്ന അവസ്ഥ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കേണ്ടതാണ്. എണ്ണതേച്ച് മൃദുവായി തലോടിയുള്ള കുളി, മാസത്തിലൊരിക്കല്‍ അവിപത്തി ചൂര്‍ണം മുതലായവ കൊണ്ടുള്ള വയറിളക്കല്‍ (വിരേചനം) എന്നിവ രോഗപ്രതിരോധത്തിന് നല്ലതാണ്. ശീലിക്കേണ്ട ആഹാരങ്ങള്‍ 1.ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായ രീതിയില്‍ പാകം ചെയ്തതും അല്പം ഉപ്പും പുളിയും ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ നല്ലതാണ്. 2.ഗോതമ്പ്, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന്‍ രസം, മാംസത്തിനുപകരം സൂപ്പ് എന്നിവ ഉപയോഗിക്കാം. 3.ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം. 4.തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് ഉയോഗിക്കുക. 5.അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്‍, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക. 6.കാപ്പി, ചായ എന്നിവ മിതമായി ശീലിക്കാവുന്നതാണ്. ഒഴിവാക്കേണ്ട ആഹാരങ്ങള്‍ 1.തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍. 2.മൈദ, ബിരിയാണി. തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും. ആഹാരസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുക. 3.രാത്രിയില്‍ മാംസ ഭക്ഷണം, തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക. ശീലിക്കേണ്ട രീതികള്‍ 1.രാത്രിയില്‍ കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറക്കം ശീലിക്കുക. 2.മിതമായ ലൈംഗിക വൃത്തി ശീലിക്കുക. 3.മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക. ഒഴിവാക്കേണ്ട വിഹാരങ്ങള്‍ 1.പകലുറങ്ങുക. കൂടുതല്‍ മഴ നനയുക, അമിതാധ്വാനം, നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അധികനേരം നില്‍ക്കുക. മേല്‍പ്പറഞ്ഞവ കൂടാതെ അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തയോഗം, വിദാര്യാദിയോഗം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ശരീരബലം വര്‍ധിക്കുവാന്‍ യുക്തിയുക്തമായി ഉപയോഗിക്കാവുന്നതാണ്. ഡോ. എ.എം. മനോജ് മെഡിക്കല്‍ ഓഫീസര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കാവാലം ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ് ഡോ. രമ്യാകൃഷ്ണന്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി രോഗങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വീട്ടില്‍ ആയുര്‍വേദ ഔഷധങ്ങളാല്‍ സജ്ജമായ ഒരു 'ഫസ്റ്റ് എയ്ഡ് ബോക്‌സ്' ഉണ്ടെങ്കില്‍ ആരോഗ്യകരമായി ഇവയെ വകവരുത്താനാകും. എന്നാല്‍ വൈദ്യ നിര്‍ദേശത്തില്‍ ജീവിതചര്യയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടുവേണം ഈ എമര്‍ജന്‍സി ബോക്‌സിനെ വിനിയോഗിക്കാന്‍. പൊള്ളലുകള്‍ ചെറിയ തീപ്പൊള്ളലുകളേല്‍ക്കുമ്പോള്‍ പൊള്ളലേറ്റഭാഗത്ത് ജാത്യാദിഘൃതം നനച്ച് പഞ്ഞിയിടുക. വലിയ പൊള്ളലാണെങ്കില്‍, പൊള്ളലേറ്റഭാഗം പഴുക്കാതിരിക്കാനും പെട്ടെന്നു സാധാരണ ചര്‍മം വരുന്നതിനും പുനര്‍നവാദി കഷായഗുളിക കൂടി വീട്ടില്‍ കരുതുക. ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങള്‍ പാല്‍, പാലുത്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍ ബ്രഡ്, ബണ്‍ തുടങ്ങിയവയടക്കം, എണ്ണ, പുളിയും ഉപ്പും അധികമുള്ള അച്ചാറുകള്‍ തുടങ്ങിയവ, പുളിയുള്ള പഴങ്ങള്‍ ഇവ നിശ്ചിതകാലം അപഥ്യമാണ് (ഒഴിവാക്കേണ്ടതാണ്.) മുറിവ്, ചതവുകള്‍ ഉടനടി മുറിവോ ചതവോ പറ്റിയ ഭാഗം നല്ല വെള്ളത്തില്‍ കഴുകി ഉണക്കിയതിനു ശേഷം ആ ഭാഗത്ത് മുറിവെണ്ണ നനച്ച് പഞ്ഞിയിടുക. വലിയ മുറിവാണെങ്കില്‍ വൈദ്യനിര്‍ദേശപ്രകാരം മുറിവു പഴുക്കാതിരിക്കാനും പെട്ടെന്നു കരിയാനും വില്വാദിഗുളിക വളരെ പ്രയോജനം ചെയ്യും. വേദനയും നീരും കുറയ്ക്കാനായി ദശമൂലം കഷായഗുളികയും ആവശ്യംവരും. വയറിളക്കം, ഛര്‍ദി: മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ പെട്ടെന്നു തുടങ്ങുമ്പോള്‍ വില്വാദിഗുളിക, ദാഡിമാഷ്ടകചൂര്‍ണം എന്നിവ വൈദ്യനിര്‍ദേശത്തില്‍ പ്രയോജനപ്പെടും. ഈ അവസ്ഥയില്‍ മലരും ജീരകവും വെന്ത വെള്ളം അല്പാല്പമായി ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കണം. മേല്പറഞ്ഞ ഔഷധങ്ങള്‍ അണുജന്യവിഷാംശങ്ങളെ ശക്തമായി നിര്‍വീര്യമാക്കി പുറന്തള്ളി രോഗശമനമുണ്ടാക്കും. മലര്‍വെള്ളം ശരീരത്തിലെ നിര്‍ജലാവസ്ഥയെയും ധാതുഅസന്തുലിതാവസ്ഥയെയും മലത്തിലൂടെയുള്ള ദ്രവനഷ്ടത്തെയും ശ്രേഷ്ഠമാംവിധം പരിഹരിക്കും. പഥ്യം: ഉപ്പിട്ട കഞ്ഞി മാത്രം ചെറുചൂടോടെ വളരെ ചെറിയ മാത്രയില്‍ ഇടയ്ക്കിടെ നല്‍കണം. താഴ്ന്ന ബി.പി ബി.പി. ക്രമാതീതമായി കുറഞ്ഞിരിക്കുമ്പോള്‍ ദശമൂലം കഷായഗുളികയോ ധാന്വന്തരം ഗുളികയോ പ്രയോജനം ചെയ്യും. മേല്പറഞ്ഞ ഔഷധം തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ ബി.പി. കുറഞ്ഞിട്ടുണ്ടാകുന്ന തലകറക്കത്തെയും മറ്റും പ്രതിരോധിക്കുകയും ബി.പി. കൂട്ടുകയും ചെയ്യും. പഥ്യം: ദ്രവാംശം ഏറിയ ആഹാരം ദഹിക്കാനെളുപ്പമുള്ള രീതിയില്‍ ചെറുചൂടോടെ കഴിക്കാം. പെട്ടെന്നു തുടങ്ങുന്ന പനി വീട്ടില്‍ അമൃതോത്തരം കഷായഗുളിക സൂക്ഷിക്കുകയാണെങ്കില്‍ ഏതു പനിയിലും വൈദ്യ നിര്‍ദേശത്തില്‍ കൊടുത്തുതുടങ്ങാം. അണുജന്യവിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറന്തള്ളിയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തിയും ഈ ഔഷധം പനിയുടെ കാരണത്തോട് (ഏത് 'അണു'ആയാലും) ആരോഗ്യകരമായി പൊരുതും. കൂടാതെ രാസ്‌നാദി ചൂര്‍ണം തളംവെക്കുന്നതുകൊണ്ട് പനി മസ്തിഷ്‌കത്തെ ബാധിക്കുന്നത് തടയാം. പഥ്യം (ശീലിക്കേണ്ടത്): ഉപ്പിട്ട കഞ്ഞിമാത്രം വിശപ്പിനനുസരിച്ച് ശീലിച്ചുതുടങ്ങി, വിശപ്പു കൂടുന്നതിനനുസരിച്ച് കഞ്ഞിയും പയറും ആക്കാം. ചുക്കും മല്ലിയും വെന്തവെള്ളം മാത്രം ഇടയ്ക്കിടെ ചൂടോടെ കുടിക്കണം. പെട്ടെന്നു ബി.പി. കൂടിയാല്‍ ഉയര്‍ന്ന രക്താതിമര്‍ദത്തെ മിനിറ്റുകള്‍ക്കകം കുറയ്ക്കാനായി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദി ഗുളിക വൈദ്യനിര്‍ദിഷ്ടമായ രീതിയില്‍ ഏറെ പ്രയോജനം ചെയ്യും. രക്തചംക്രമണത്തിലുണ്ടാകുന്ന താളപ്പിഴവിനെ ശരിയാക്കിയാണ് ഈ ഔഷധം ബി.പി. കുറയ്ക്കുന്നത്. പിന്നീട് ഒരുമാസത്തോളം രക്തചംക്രമണം സ്വാഭാവികമാക്കുന്നതിനുള്ള ആയുര്‍വേദചികിത്സ പൂര്‍ണപഥ്യത്തോടെ ആവശ്യമാണ്. ചുക്കും മല്ലിയും വെന്ത വെള്ളം ബി.പി. ഉടനടി കുറയ്ക്കാന്‍ വിശിഷ്ടമാണ്. അപഥ്യം: ദഹനത്തെ കുറയ്ക്കുന്നവ, ഉപ്പും പുളിയും ഏറിയ സാധനങ്ങള്‍, പുളിയുള്ള പഴങ്ങള്‍, ചെറുപഴം. പെട്ടെന്നുണ്ടാകുന്ന ഉളുക്ക്, കോച്ചിപ്പിടിത്തം, കഴുത്ത്-നടുവേദനകള്‍ പേശികളിലും സ്‌നായുക്കളിലുമുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇപ്പറഞ്ഞ വേദനകള്‍ക്ക് കാരണം. പെട്ടെന്നുതന്നെ അമൃതോത്തരം കഷായഗുളിക വൈദ്യനിര്‍ദേശത്തില്‍ കഴിക്കുക. വേദനയുള്ള ഭാഗത്ത് തൈലം, ക്രീം, ഓയിന്‍മെന്റ്, വെള്ളം ഇവയൊന്നുംതന്നെ പുരട്ടരുത്. ഏതുതരം ഓയിന്‍മെന്റ് ആണെങ്കിലും ഈയവസരത്തില്‍ വേദന കൂടാന്‍ കാരണമാകും. വരണ്ട ചൂട് ഏല്പിക്കുകയും വേണം (ഇരുമ്പുചട്ടിയില്‍ തുണി ചൂടാക്കിയോ, വാമര്‍ ഉപയോഗിച്ചോ, വാട്ടര്‍ബാഗ് ഉപയോഗിച്ചോ). പഥ്യം: ദഹിക്കാനെളുപ്പമുള്ള ലഘുവായ ആഹാരം മാത്രം. ചുക്കും ഞെരിഞ്ഞിലും ഇട്ടു വെന്തവെള്ളം (നീര്‍ക്കെട്ടിനെ ഇല്ലാതാക്കാന്‍) കുടിക്കുക. അമിതമായ ഉപ്പ്, പുളി ഇവ വര്‍ജിക്കണം. പെട്ടെന്നുണ്ടാകുന്ന അലര്‍ജികൊണ്ടുള്ള ശ്വാസതടസ്സം ശ്വാസാനന്ദം ഗുളിക വൈദ്യനിര്‍ദിഷ്ട മാത്രയില്‍ കനകാസവത്തില്‍ പലവട്ടമായി അല്പാല്പം കഴിച്ചുതുടങ്ങണം. അരമണിക്കൂറിനുള്ളില്‍ത്തന്നെ വിമ്മിട്ടം നന്നായി കുറയും. എന്നാല്‍ ഇതു കുറയുമ്പോള്‍ അലര്‍ജിക്കുള്ള (ശരീരത്തിലെ കാരണത്തിന്) ആയുര്‍വേദ ചികിത്സ ഒന്നുരണ്ടുമാസത്തോളം പഥ്യത്തോടെ ആവശ്യമായി വരും. ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഇങ്ങനെ സംശയം തോന്നുന്ന അവസ്ഥയിലെല്ലാംതന്നെ ഉടനടി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദിഗുളിക പ്രയോജനം ചെയ്യും (വൈദ്യനിര്‍ദേശത്തില്‍). ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ ഉടനടി മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിന്റെ പ്രത്യാഘാതങ്ങളെ ഏറെ ഫലപ്രദമായി തടുക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഒപ്പം ചുക്കും മല്ലിയും വെന്തവെള്ളം ചെറുചൂടോടെ അല്പാല്പമായി നല്കുകവഴി രക്തചംക്രമണം മെച്ചപ്പെടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാഹചര്യം മാറിവരികയുംചെയ്യും. ഹൃദ്രോഗമാണെങ്കിലും അല്ലെങ്കിലും ഇത് പ്രയോജനം ചെയ്യും. ഒരു രോഗത്തിന് ഒരു മരുന്ന് എന്നുള്ള രീതി ആയുര്‍വേദത്തില്‍ ഇല്ല. എങ്കിലും മേല്‍പ്പറഞ്ഞ ചികിത്സകള്‍ കൊണ്ട് രോഗസാഹചര്യത്തെ ആരംഭത്തില്‍ത്തന്നെ നിഷ്പ്രഭമാക്കാം. പൊതുവായി ശ്രദ്ധിക്കേണ്ടത് മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ വീട്ടില്‍ കരുതുകയും, എന്നാല്‍ വൈദ്യനിര്‍ദേശത്തില്‍ മാത്രം ഔഷധങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം. ഇത് ആരംഭത്തില്‍ത്തന്നെ ശരിയായി ചെയ്യുന്നതുകൊണ്ട് പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതത്തെ വലിയൊരളവു തടയാന്‍ കഴിയും. പക്ഷേ തുടര്‍ന്നുള്ള വൈദ്യോപദേശം രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും ഇല്ലെങ്കിലും ദേഹസുരക്ഷയ്ക്ക് ആവശ്യമാണ്. രോഗാവസ്ഥയ്ക്കനുസൃതമായ ജീവിതചര്യ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുക. അനുകൂലമായ ശരീരസാഹചര്യം ഇങ്ങനെയുണ്ടാവുകയും, അങ്ങനെ ഔഷധപ്രവര്‍ത്തനം ത്വരപ്പെടുകയും, രോഗശമനം എളുപ്പമാവുകയും ചെയ്യും. രോഗങ്ങളെയും രോഗാണുക്കളെയും കണ്ടുപിടിക്കുന്നതിനെക്കാള്‍ പ്രാധാന്യം ശരീരത്തിലെ രോഗസാഹചര്യത്തെ കണ്ടുപിടിച്ച് ശീലിക്കുന്ന പഥ്യത്തിനും സേവിക്കുന്ന ഔഷധങ്ങള്‍ക്കുമുണ്ട്. ഇന്ന് പലപ്പോഴും രോഗലക്ഷണങ്ങളുമായെത്തുന്ന രോഗിയില്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള ലാബ് ടെസ്റ്റ് റിസള്‍ട്ട് വരുന്നതിനുമുമ്പുതന്നെ രോഗി ആയുര്‍വേദചികിത്സയാല്‍ രോഗം മാറി ആരോഗ്യവാനായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നതിനുള്ള പ്രധാനകാരണം മേല്‍പ്പറഞ്ഞ വസ്തുതയാണ്. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ വേണ്ട മരുന്നുകള്‍ 1. അമൃതോത്തരം കഷായഗുളിക. 2. വില്വാദിഗുളിക. 3. ദശമൂലം കഷായഗുളിക. 4. ശ്വാസാനന്ദം ഗുളിക. 5. ധാന്വന്തരം ഗുളിക. 6. അഭയാരിഷ്ടം 7. കസ്തൂര്യാദി (വായു) ഗുളിക. 8. മലര് 9. മുറിവെണ്ണ, ജാത്യാദിഘൃതം. 10. രാസ്‌നാദിചൂര്‍ണം 11. പുനര്‍ന്നവാദി കഷായഗുളിക 12. ഇന്ദുകാന്തം കഷായഗുളിക.
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍ ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും. കണിക്കൊന്നയുടെ ചില ഔഷധപ്രയോഗങ്ങള്‍ കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വഗ്രോഗങ്ങള്‍ ശമിക്കും. കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും. വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും. ഇലകളുടെ ലേപനം പുഴുക്കടിക്ക് വളരെ ഉത്തമമാണ്. ഇലകളരച്ച് കണ്ണിന്റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും. 5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വഗ്രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവപ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും. പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തില്‍ ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില്‍ കാച്ചി നല്‍കാവുന്നതാണ്. ഫലമജ്ജ പുറമെ ലേപനം ചെയ്യുന്നത് വാതസംബന്ധമായ നീര്‍ക്കെട്ട്, വേദന തുടങ്ങിയവയില്‍ അത്യന്തം പ്രയോജനപ്രദമാണ്. ഡോ. പ്രീത ശ്രീകുമാര്‍ പങ്കജകസ്തൂരി ആയുര്‍വേദ കോളേജ്, മഞ്ഞള്‍ മാഹാത്മ്യം ആവശ്യത്തിനും അനാവശ്യത്തിനുമുള്ള നമ്മുടെ മഞ്ഞളുപയോഗം ഇന്ത്യക്കാരന്റെ പല 'പ്രാന്തുകളില്‍' ഒന്നെന്നേ ആദ്യമൊക്കെ പാശ്ചാത്യര്‍ കരുതിയുള്ളൂ. വളരെ വൈകിയാണ് അവര്‍ മഞ്ഞളിനെ മനസ്സിലാക്കാന്‍ തുടങ്ങിയത്. മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ മഞ്ഞളിന്റെ പേറ്റന്റ് തന്നെ തട്ടിയെടുക്കാനായി അവരുടെ ശ്രമം. അല്‍ഷിമേഴ്‌സിനെയും ക്യാന്‍സറിനെയും പ്രതിരോധിക്കാനുള്ള ശേഷി മഞ്ഞളിനുണ്ടെന്നു കണ്ടെത്തിയ പാശ്ചാത്യഗവേഷകര്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. മഞ്ഞളിന്റെ ഔഷധഗുണത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നിരന്തരം തുടരുകയാണവര്‍. ഏറ്റവുമൊടുവിലായി തലച്ചോറിലെ രക്തസ്രാവം മൂലമുള്ള പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ മഞ്ഞളിനാവുമെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ ന്യൂറോ സയന്റിസ്റ്റായ ഇന്ത്യന്‍ വംശജന്‍ ഡോ. കൃഷ്ണന്‍ ദണ്ഡപാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്. ഹെമിറിജ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന പക്ഷാഘാതം തലച്ചോറിലെ രക്തസ്രാവം മൂലമാണുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ രോഗി രക്തസ്രാവം തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. തലവേദനയോ കാഴ്ചയ്ക്കു മങ്ങലോ ഓക്കാനമോ ഒക്കെ ആയിരിക്കും ആദ്യ ലക്ഷണങ്ങള്‍. അതിനാല്‍ പലപ്പോഴും വൈകിമാത്രമേ ഇവര്‍ചികിത്സയ്‌ക്കെത്താറുള്ളു. ചിലരിലെങ്കിലും കട്ടപിടിച്ച രക്തം നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പ്രായോഗികവുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് രക്തം കട്ടപിടിക്കുന്നതു കുറയ്ക്കുന്ന ഔഷധത്തെക്കുറിച്ച് ഗവേഷകര്‍ ആലോചിക്കുന്നത്. ഇത്തരം രോഗികളില്‍ മഞ്ഞളിന്റെ സാന്നിദ്ധ്യം രക്തം കട്ടപിടിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതായി ഗവേഷകസംഘം നിരീക്ഷിച്ചു. പഠനത്തിനായി ചോളമെണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പരീക്ഷണമൃഗത്തില്‍ കുത്തിവെക്കുകയാണ് ചെയ്തത്. മൂന്നു മണിക്കൂറില്‍ മൂന്നു തവണ ഈ കുത്തിവെപ്പ് നല്‍കിയ മൃഗങ്ങളില്‍ രക്തംകട്ടപിടിക്കുന്നതിന്റെ അളവു കുറവായാണ് അനുഭവപ്പെട്ടതെന്ന് ഗവേഷകസംഘം അവകാശപ്പെടുന്നു.
|
No comments:
Post a Comment