| സൂക്ഷിക്കണം; നിങ്ങള്‍ സുന്ദരിയാണ്!
വെറുതെ ആഹാരം ഉപേക്ഷിക്കലല്ല ഡയറ്റിങ്. അതെങ്ങനെ വേണമെന്ന് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കാം
ഇത് വായിച്ചുതുടങ്ങാന്‍ വരട്ടെ, പറയൂ, നിങ്ങള്‍ സുന്ദരിയാണോ? വേണമെന്നില്ല, സുന്ദരിയാകണമെന്ന തീരാക്കൊതി ഉള്ളിലുള്ള പെണ്‍കുട്ടിയാണോ. ആലിലവയറ് ലഭിക്കാനായി ആഹാരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവളാണോ നിങ്ങള്‍! എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ. വലിയ പ്രയോജനം ചെയ്യും; വലിയ പാഠങ്ങളും പകരാനായേക്കും.
ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍ അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!
ഡയറ്റിങ്-തെറ്റും ശരിയും ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്‌ക്കേ വേണ്ടൂ. പക്ഷേ, അതില്‍ ഒതുങ്ങില്ല നിങ്ങള്‍. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍ ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍ തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍മാത്രം കുറച്ചാല്‍ പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍ വണ്ണംവെക്കാതിരിക്കാന്‍ ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.
ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും. കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍ സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍ ഓര്‍ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്‍ വിപരീതഫലം.
മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍ ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍ക്ക് തരുന്ന രോഗങ്ങള്‍ എന്തെന്നറിയാമോ? അറിയണം.
അനോരക്‌സിയ അനോരക്‌സിയ ബാധിച്ച ആള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.യാവ്വനത്തെ വല്ലാതെ താറുമാറാക്കുന്ന രോഗാവസ്ഥയാണിതെന്ന് പറയുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയൊന്നും വേണ്ട. ഇനിപ്പറയുന്നതുകൂടി വായിച്ചാല്‍ കാര്യം വ്യക്തമാകും. ശരീരാകൃതി പോയ്‌പ്പോകുമോന്നു പേടിച്ച് ആഹാരം പരമാവധി കുറയ്ക്കുക മാത്രമല്ല നന്നായി വ്യായാമം ചെയ്യാനും മുതിരും 'താരവ്യാമോഹ'ങ്ങളില്‍ വീണ പെണ്‍കുട്ടികള്‍. ദേഹത്ത് ഒരു നുള്ളിന് മാംസം ഇല്ലെങ്കിലും ഇവര്‍ക്ക് ശരീരഭാരപ്പേടിയാണ്. കുറച്ചു ശ്രദ്ധിച്ചാല്‍ ഈ അസുഖക്കാരെ രഹസ്യമായി തിരിച്ചറിയാം. ഇവര്‍ മറ്റുള്ളവരെ ഊട്ടും, പക്ഷേ, ഒപ്പമിരുന്ന് ആഹാരം കഴിക്കാതെ ഒഴിഞ്ഞു മാറും. ഒരുമിച്ച് ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ദേഷ്യപ്പെടല്‍ പതിവാകും. ശരീരഭാരം കൂടുന്നതിനെപ്പറ്റി സദാ സമയവും വേവലാതിപ്പെട്ടുകൊണ്ടിരിക്കും. ഇടയ്ക്കിടെ തലകറക്കവും തലവേദനയും ഇവര്‍ക്കുണ്ടാവും. ആര്‍ത്തവ ക്രമക്കേടുകള്‍ മുതല്‍.... എന്തെല്ലാം പുലിവാലുകളാണെന്നോ ഈ രോഗമുണ്ടാക്കുക. ക്രമം തെറ്റുന്ന ആര്‍ത്തവം തൊട്ട് ഓസ്റ്റിയോ പൊറോസിസ് വരെ. ഹോര്‍മോണ്‍ തകരാറുകള്‍തൊട്ട് ആത്മഹത്യാ പ്രവണത ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ വരെ. തീര്‍ന്നില്ല; പട്ടിക നീളമുള്ളതാണ്. 1. മുടിയുടെ കട്ടി കുറയും. 2. മലബന്ധം പതിവാകും 3. പല്ലുകള്‍ക്ക് കേടുപാടുകള്‍ വരും. 4. നഖം, തൊലി ഇവയുടെ ആരോഗ്യത്തെ ബാധിക്കും. 5. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 6. ശരീരത്തില്‍ ഫോസ്‌ഫേറ്റിന്റെ അളവ് കുറയും. 7. പ്രതിരോധശക്തി പൊതുവെ കുറയും. 8. മസിലുകള്‍ക്ക് ബലക്കുറവ് സംഭവിക്കും. 9. പതിവായി തലവേദന. ഇത്രയുംതന്നെ പോരേ! വരട്ടെ, മാനസികമായ ആഘാതങ്ങളും ചെറുതല്ല ഇക്കൂട്ടരില്‍. ഒബ്‌സസീവ് കംബല്‍സീവ് ഡിസോഡര്‍ (ഒ.സി.ഡി) എന്ന അവസ്ഥ, അപകര്‍ഷതാബോധം, ഡിപ്രഷന്‍, ആത്മവിശ്വാസക്കുറവ്.... അങ്ങനെ പോകുന്നു. ചിലര്‍ ആത്മഹത്യാപ്രവണത കാണിക്കാറുമുണ്ടത്രേ. മനഃശാസ്ത്രജ്ഞന്റെ സഹായംകൊണ്ടേ ഇത്തരം രോഗിയെ സാധാരണ മാനസികാവസ്ഥയിലെത്തിക്കാനാവൂ. ബുലൂമിയ അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്‍കുട്ടികള്‍ പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍ പിടിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. തൊണ്ടയില്‍ കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍ ഛര്‍ദിച്ചുകളയും! ഇവര്‍ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.
1. അള്‍സര്‍ 2. വിളര്‍ച്ച 3. ഉറക്കമില്ലായ്മ 4. പ്രമേഹം 5. അസ്ഥിസ്രാവം 6. വാതം 7. പോഷകാഹാരക്കുറവ് 8. പാന്‍ക്രിയാറ്റൈറ്റിസ് 9. ഡിപ്രഷന്‍
എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിഞ്ഞോളും. അനോരക്‌സിയ നന്നായി ബാധിച്ച ഒരാള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്‍ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.
സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്‍ത്തണം എന്ന് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍ നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍ നിറഞ്ഞ നൈസര്‍ഗികതയുടെ സൗഭാഗ്യങ്ങള്‍ നിറംമങ്ങാതെ സൂക്ഷിക്കല്‍.
ഇണയുടെ സൗന്ദര്യസങ്കല്പം പലര്‍ക്കും പലതല്ലേ. ചിലര്‍ക്ക് തടിച്ചവരെ, ചിലര്‍ക്ക് മെലിഞ്ഞവരെ. ചിലര്‍ക്ക് കറുപ്പിനെ, ചിലര്‍ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍ പട്ടിണി കിടക്കാന്‍ ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍ക്ക് പിന്മാറാന്‍ ബുദ്ധിതെളിയും. അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍ കൊതിക്കുന്നവര്‍ മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്‍മേശയില്‍ എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.
വിവരങ്ങള്‍ക്ക് കടപ്പാട്:
ബുള്‍ബിന്‍ ജോസ് സീനിയര്‍ ഡയറ്റീഷന്‍ ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി
| ശേഷി കൂട്ടാന്‍ ആയുര്‍വേദം
എന്താണ് 'ലൈംഗികശക്തി നേടല്‍' അല്ലെങ്കില്‍ വാജീകരണം? പൗരാണിക വചനത്തിലൂടെത്തന്നെ അത് മനസ്സിലാക്കാം. ''വാജീകരണമന്വിച്ഛേല്‍ സതതം വിഷയീപുമാന്‍ പുഷ്ടിസ്തുഷ്ടിരപത്യഞ്ച ഗുണപത്തത്ര സംശ്രീതം'' സംഭോഗാദി വിഷയങ്ങളോട് അതിതാല് പര്യമുള്ള മനുഷ്യന്‍ വാജീകരണത്തെ ആശ്രയിക്കണം. ശരീരപുഷ്ടിയും സന്തോഷവും സല്‍സന്തതിയും വാജീകരണത്തെ ആശ്രയിച്ചിരിക്കുന്നു. ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ചില വാജീകരണപ്രയോഗങ്ങള്‍ ചുവ ടെ ചേര്‍ക്കുന്നു. ശരീരം ശുദ്ധീകരിച്ചശേഷം അഗ്നിബലത്തിനനുസരിച്ച് ഔഷധങ്ങള്‍ ഉപയോഗിക്കണം. വൈദ്യനിര്‍ദ്ദേശം അത്യാവശ്യം.
പാല്‍മുതുകിന്‍ കിഴങ്ങ്, തിപ്പലി, ചെന്നെല്ലിന്‍ വേര്, മുരളിന്‍ പരിപ്പ്, വയല്‍ചുള്ളിവേര്, നായ്ക്കുരണ വേര്, ഇവ പൊടിച്ച് 48ഗ്രാം വീതം നാഴി തേന്‍, 600ഗ്രാം പഞ്ചസാര, രണ്ടുനാഴി പുതിയ നെയ്യ് എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഇടിച്ച് ഇളക്കി യോജിപ്പിച്ച് 15 ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കുക. പാല്‍കുടിക്കുക. നായ്ക്കുരണപ്പരിപ്പ്, ഗോതമ്പ് ഇവ പാലില്‍വേവിച്ച് ആറിയാല്‍ നെയ്യും തേനും ചേര്‍ത്ത് ഭക്ഷിക്കുക. ഉഴുന്നുപരിപ്പ് പാലില്‍ വേവിച്ച് മേല്‍പ്രകാരം കഴിക്കുക. മുതുകിന്‍ കിഴങ്ങ് അതിന്റെ നീരില്‍ തന്നെ വളരെയധികം തവണ അരച്ച് ഉണക്കി പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.
നായ്ക്കുരണ വേരിട്ട് കുറുക്കിയ പാലില്‍ പലതവണ എള്ള് അരച്ച് ഉണക്കി പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. കുരുനെല്ലിക്ക കുരുകളഞ്ഞ് അതിന്റെ നീരില്‍ തന്നെ അരച്ചുണക്കി പൊടിച്ചു പഞ്ചസാരയും തേനും നെയ്യും ചേര്‍ത്ത് കഴിച്ച്, പാല്‍കുടിക്കുക. ഇരട്ടിമധുരത്തിന്‍ പൊടി 15 ഗ്രാം നെയ്യും തേനും സമമല്ലാതെ ചേര്‍ത്ത് കഴിച്ച് പാല്‍ കുടിക്കണം. അടപതിയന്‍ കിഴങ്ങ് പാലില്‍ വേവിച്ചരച്ച് തേനും പഞ്ചസാരയും കൂട്ടിക്കഴിക്കുക. പശുവിന്‍പാല്‍ കുടിക്കുക. നായ്ക്കുരണ വിത്ത്, വയല്‍ചുള്ളിവിത്ത് എന്നിവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് അപ്പോള്‍ കറന്ന പാലില്‍ കലക്കി കഴിക്കുക.
ചന്ദ്രനെപ്പോലെ വെളുത്ത തൈര് ചെറുതായി കലക്കി കട്ടഉടച്ച് തുണിയില്‍ അരിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കൂക. നമ്മള്‍ സാധാരണ കഴിക്കുന്ന ലെസ്സി തന്നെയാണിത്. നവരച്ചോര്‍ കഴിക്കുക. വാര്‍ദ്ധക്യത്തിലും നല്ല ലൈംഗികശേഷിയുണ്ടാവും. ഞെരിഞ്ഞില്‍്, വയല്‍ചുള്ളി വിത്ത്, ഉഴുന്ന്, നായ്ക്കുരണക്കുരു, ശതാവരിക്കിഴങ്ങ് ഇവപൊടിച്ച് പാലില്‍ കലക്കി കഴിക്കുക. ഞെരിഞ്ഞില്‍, നെല്ലിക്ക, ചിറ്റമൃത് ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക.
പ്രായമായവര്‍ക്കും പ്രമേഹം, രക്താതിമര്‍ദ്ദം, പക്ഷവാതം, അള്‍ഷിമേഴ്‌സ് രോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ലൈംഗിക ഉത്തേജനം കുറഞ്ഞെന്നു വരാം. ഇവര്‍ക്കെല്ലാം ഉപയോഗിക്കാവുന്ന ചില ആയുര്‍വ്വേദ ഔഷധ യോഗങ്ങളാണിവ. ഇവ പ്രായമായവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും, മധ്യവയസ്‌കര്‍ ക്കും ഉപയോഗിക്കാം.
ഡോ. കെ.ആര്‍. രാമന്‍ നമ്പൂതിരി ചൂലിശ്ശേരി, തൃശ്ശൂര്‍ |
മിതാഹാരം ഹിതാഹാരം
ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ, ശരീരത്തെ താങ്ങിനിര്‍ ത്തുന്ന, ഒഴിച്ചുകൂടാനാവാത്ത, നാലു തൂണുകളായാണ് ആയുര്‍വേദാചാര്യന്മാ ര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ വേണ്ടപോലെയിരുന്നാല്‍ (ഇവയുടെ സംയഗ്‌യോഗത്തില്‍) ശരീരത്തിന്റെ സ്വഭാവികാവസ്ഥയായ ആരോഗ്യം-സ്വാസ്ഥ്യം-അനുഭവപ്പെടുന്നു. അല്ലെങ്കില്‍ രോഗം അനുഭവപ്പെടുന്നു. ഈ നാലു തൂണുകളില്‍ പ്രഥമ പരിഗണന ആഹാരത്തിനു തന്നെ.
ശരീരത്തിന്റെ ബലത്തിനും പുഷ്ടിക്കും വേണ്ടിയാണ് ആഹാരം കഴിക്കുന്നത്. സാധനങ്ങളുടെ സ്വഭാവത്തെയും കഴിക്കുന്ന സമ്പ്രദായത്തെയും മാത്രമല്ല അഗ്നിദീപ്തിയെക്കൂടി ആശ്രയിച്ചാണ് ആഹാരത്തിന്റെ പ്ര യോജനമിരിക്കുന്നത്. ആഹാരം നല്ലവണ്ണം പചിക്കപ്പെട്ട് സാരവും കിട്ടവും (വേണ്ടതും വേണ്ടാത്തതും) വേര്‍തിരിഞ്ഞ്, സാരം വീണ്ടും അനേകവിധമായ പാകങ്ങള്‍ കഴിഞ്ഞാണ് ദേഹത്തിനു പുഷ്ടിയും ബലവുമുണ്ടാക്കുന്നത്. പരിണാമത്തിനാവശ്യമുള്ള പാകം കൊണ്ടു സാരം വേര്‍തിരിയുമ്പോള്‍ അവശേഷിക്കുന്ന നാനാരൂപമായ മലവും അതതു സന്ദര്‍ഭത്തില്‍ വിസര്‍ജിക്കപ്പെടുന്നു.
എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ അഞ്ചു സം ഗതികളാണ് ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കുന്നത് മതിയാവുന്നതാവണം ആഹാരം. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സ്വസ്ഥതയും ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മാവിനു തൃപ്തിയായി എന്ന തോന്നലുമുണ്ടാക്കണം. ശരീരവും ഇന്ദ്രിയങ്ങളും മനസ്സുമെ ല്ലാം ആയുര്‍വേദപ്രകാരം ഭൗതികങ്ങളാകയാല്‍ ഭൗതികങ്ങളായ ആഹാരംകൊണ്ടു പു ഷ്ടിപ്പെടുകയും ബലപ്പെടുകയും ചെയ്യുന്നു.
എന്തു കഴിക്കണം? ആഹാരം പ്രകൃത്യാ ആറുരസമുള്ളതും മധുരരസമേറിയതുമാകണമെന്ന് (ഷഡ്രസം മധുരപ്രായം) ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ മധുരമെന്നതുകൊണ്ട് ശര്‍ക്കരയും പഞ്ചസാരയും മറ്റുമല്ല ഉദ്ദേശിക്കുന്നത്. ആഹാരം മധുരപ്രായമായിരിക്കണമെന്ന് പറഞ്ഞിരിക്കുന്നത് ആഹാരത്തില്‍ ധാന്യത്തി ന്റെ അംശം കൂടണമെന്ന അര്‍ഥത്തിലാണ്.
നല്ല അഗ്നിദീപ്തിയുള്ളവര്‍ക്കേ ധാന്യം നല്ലതുപോലെ ദഹിക്കുകയുള്ളു. അതിനു ഏറ്റവും സഹായിക്കുക ഉചിതമായ വ്യായാമമാണ്. ശരീരംകൊണ്ടു വേണ്ടത്ര അധ്വാനിക്കാത്തവര്‍, ധാന്യത്തിന്റെ അംശം മിതമാക്കുക തന്നെ വേണം. ഉപ്പും മുളകും പുളിയുമെല്ലാം മിക്കവാറും അഗ്നിദീപ്തിയെ സഹായിക്കുന്നു. പ്രകടമായി ചവര്‍പ്പുള്ളത് ആഹാരത്തില്‍ അധികം ഉപയോഗിക്കാറില്ല. കയ്പ്പുള്ളവയും കുറവാണ്. അല്‍പസ്വല്‍പം ചവര്‍പ്പും കയ്പുമുള്ളവ മറ്റു രസങ്ങളുടെ ചേര്‍ച്ചകൊണ്ടു കഴിക്കാറാവുന്നു. ആഹാരത്തില്‍ ഒരു രസവും നാക്കിനു വിഷമമുണ്ടാക്കത്തക്കവിധം അധികമാകാന്‍ പാടില്ല. പച്ചയ്ക്ക് സുഖമായി കഴിക്കാവുന്നവ പച്ചയ്ക്കുതന്നെ കഴിക്കാം. കറികള്‍ പാകം ചെയ്യുമ്പോള്‍ ഉപ്പും മുളകും പുളിയും പ്രത്യേകിച്ചു ചേര്‍ക്കാറുണ്ടെങ്കിലും ആകെയുള്ള സ്വാദാണ് നോക്കേണ്ടത്. അതതു ദേശത്തും അതതു കാലത്തും ചു റ്റുപാടുമുണ്ടാകുന്നുവയും കൃഷിചെയ്തുണ്ടാക്കാവുന്നവയുമായ വസ്തുക്കളാണ് ആ ഹാരത്തിനും ഔഷധത്തിനുമുപയോഗിക്കേണ്ടത്. മണത്തിനും രുചിക്കും വേണ്ടി പലതും ചേര്‍ത്തു പചിക്കുന്നതുകൊണ്ടു ഗുണം കുറയുക മാത്രമല്ല, മാറുകയും ചെയ്യും. എണ്ണയില്‍ വറുത്തതും മറ്റും അധികം കഴിക്കരുത്. അതു ദഹനത്തെ ബാധിക്കും. സ്വാദു വര്‍ധിപ്പിക്കുന്ന ഉപ്പിലിട്ടതും മറ്റും അധികമായി ഉപയോഗിക്കുന്നതും, ആഹാരത്തിന്റെ അളവ് വര്‍ധിക്കുന്നതിനു കാരണമാകും.
ഇഞ്ചി, ചുമന്നുള്ളി, കറിവേപ്പില, നാളികേരം ഇവ ചേര്‍ത്തരയ്ക്കുന്ന (സ്വാദിനു അല്‍പ്പം ഉപ്പും പുളിയും ചേര്‍ക്കാം) ചമ്മന്തി രുചിയുണ്ടാക്കുന്നതും അഗ്നിയെ ദീപ്തമാക്കുന്നതും ദോഷമില്ലാത്തതുമാണ്. ഓരോ ദിവസവും എല്ലാത്തരം കറിയിനങ്ങളും വേണമെന്നില്ല. ഓരോ ദിവസവും അനേകം വിഭവങ്ങളുമാവശ്യമില്ല. സൗകര്യംപോലെ മാറ്റിമാറ്റി, പച്ചക്കറികളും ഇലക്കറികളും മറ്റും ഉപയോഗിച്ച് രണ്ടോ മൂന്നോ വിഭവങ്ങള്‍ മാത്രമുണ്ടാവുകയാണ് നല്ലത്. ഇങ്ങനെ സമീകൃതാഹാരത്തിന്റെ പ്രയോജനം നേടാന്‍ കഴിയുന്നതാണ്. ഭക്ഷണത്തിന്റെ ആരംഭത്തില്‍ ലേശം നെയ്യു കൂട്ടുന്നതും അവസാനത്തില്‍ മോരു കൂട്ടുന്നതും നല്ലതാണ്. നിത്യം തൈരു കഴിക്കുന്നതും നന്നല്ല. കറിക്കു വറുത്തിടാം. എന്നാല്‍ എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും മറ്റും നിത്യം അധികം കഴിക്കുന്നതു നന്നല്ല.
എപ്പോള്‍ കഴിക്കണം? എപ്പോള്‍ ഭക്ഷണം കഴിക്കണം എന്നതിനു വിശപ്പു തോന്നിയിട്ടു കഴിക്കണമെന്ന് ഒറ്റ വാക്യത്തില്‍ ഉത്തരം പറയാവുന്നതാണ്. ശരീരത്തിനു വീണ്ടും ആഹാരത്തിന്റെ ആവശ്യമായിത്തുടങ്ങി, മുമ്പുകഴിച്ച ആഹാരം ദഹിച്ചിരിക്കുന്നു, വീണ്ടും ആഹാരം സ്വീകരിക്കുന്നതിനു പചനയന്ത്രം സന്നദ്ധമായിരിക്കുന്നു എന്നു സുചിപ്പിക്കുന്നതാണ് വിശപ്പ്. ഏറെക്കുറെ കൃത്യമായ സമയത്തു ആഹാരംകഴിച്ചു ശീലിച്ചാല്‍ ഏറെക്കുറെ കൃത്യമായ സമയത്തുതന്നെ വിശപ്പുണ്ടാകും. അധികമോ ഗുരുത്വമേറിയതോ ആയ ആഹാരം കഴിക്കുകകൊണ്ടോ അസമയത്തു ആഹാരം കഴിക്കേണ്ടതായി വരുകകൊണ്ടോ പതിവുസമയത്തു വിശപ്പു തോന്നിയില്ലെങ്കില്‍ വിശപ്പുതോന്നുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയല്ല നല്ലത്. ദ്രവപ്രായമായ എന്തെങ്കിലും ലഘുവായിക്കഴിച്ചു അടുത്ത ആഹാരകാലത്തു വിശപ്പുണ്ടാകുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയാണു വേണ്ടത്.
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും, വിശക്കുമ്പോള്‍ ഊണു കഴിക്കുകയും ചെയ്യുക എന്നശീലം അഗ്നിദീപ്തിയെ നിലനിര്‍ത്തി ആഹാരം വേണ്ടവിധം പ്രയോജനപ്പെടുന്നതിനു സഹായിക്കുന്നു. കൃത്യം ഇത്ര മണിക്കു ആഹാരം കഴിക്കണമെന്നു പൊതുവായൊരു നിയമം എല്ലാവര്‍ക്കും ബാധകമായി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. തൊഴിലിന്റെയും മറ്റും വ്യത്യാസം കൊണ്ടും മറ്റുകാരണങ്ങള്‍ കൊണ്ടും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുകയില്ല സൗകര്യം. അതുകൊണ്ടു അവനവനു സൗകര്യപ്പെടുന്ന സമയത്തു വിശപ്പുണ്ടാകത്തക്കവിധം ആഹാരം കഴിച്ചു ശീലിക്കുകയാണു പ്രായോഗികം. സുഖമോ ദുഃഖമോ പരിഭ്രമമോ ഉല്‍ക്കണുയോ ഭയമോ മറ്റോ കൊണ്ടു മനസ്സു അസ്വസ്ഥമായിരിക്കുമ്പോള്‍ വിശപ്പു വേണ്ടവിധം തോന്നുകയില്ല. തോന്നിയാല്‍തന്നെ വേണ്ടവിധം ആഹാരം കഴിക്കുവാന്‍ കഴിയുകയില്ല. കഴിക്കുന്നതുതന്നെ വേണ്ടവിധം ദഹിക്കുകയുമില്ല. കുറഞ്ഞൊന്നാശ്വസിച്ചു മനസ്സു സ്വസ്ഥമായതിനു ശേഷമേ ആഹാരം കഴിക്കാനിരിക്കാവൂ.
എങ്ങനെ കഴിക്കണം? അന്നനാളത്തിന്റെ ആരംഭമായ വായ മുതല്‍ പചനക്രിയകള്‍ ആരംഭിക്കുന്നു. മറ്റൊന്നും പ്രത്യേകിച്ചാലോചിക്കാതെ, മറ്റുള്ളവരുമായി സംസാരിക്കാതെ, കോലാഹലം കൂട്ടാതെ, മൗനമായി വേണം ആഹാരം കഴിക്കുവാന്‍. നല്ലവണ്ണം ചവച്ചു ഭക്ഷിക്കുന്നതുകൊണ്ട് ഉമിനീര്‍ ധാരാളമായി ഉണ്ടായിവരുകയും ഭക്ഷണത്തോടു കലര്‍ന്നു ഇറങ്ങിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണത്തിനിടയ്ക്കു വെള്ളം കുടിക്കണമെന്ന തോന്നല്‍ സാമാന്യമായി ഉണ്ടാകുന്നില്ല. എരിവും പുളിയും ഉപ്പും അധികമായുണ്ടെങ്കില്‍ ഭക്ഷണത്തിനിടയ്ക്കു ധാരാളം വെള്ളം കുടിക്കുവാന്‍ തോന്നും. സദ്യക്കും മറ്റും നെയ്യുകൂട്ടി, കൂട്ടാന്‍ കൂട്ടി, രസം കൂട്ടി, മോരു കൂട്ടി എന്നിങ്ങനെ ഭക്ഷണത്തിനു പല ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. ഓരോ ഘട്ടത്തിനു ശേഷവും വായയ്ക്കു വെടിപ്പു വരുത്തുന്നതിനു വെള്ളം കുടിക്കണമെന്ന തോന്നലുണ്ടാകാം. അപ്പോള്‍ ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ഒന്നോ രണ്ടോ ഇറക്കു കുടിക്കുന്നതു നന്നാകും. ഇങ്ങനെയുള്ള ചുക്കുവെള്ളം, ഭക്ഷണത്തിന്റെ നടുവിലോ ഒടുവിലോ മാത്രം കുടിക്കുന്നതു നല്ലതാണ്. അതു ഭക്ഷണത്തിന്റെ ആസ്വാദ്യതയെയും ദഹനത്തിനുള്ള ശക്തിയെയും വര്‍ദ്ധിപ്പിക്കും. വായുവിന്റെയും മലത്തിന്റെയും തടസ്സം ഒഴിവാക്കുകയും ചെയ്യും. മല്ലിയോ കണ്ടകാരിയോ ചതച്ചിട്ടു തിളപ്പിച്ച വെള്ളമായാലും മതി. വളരെ തണുത്ത വെള്ളം കുടിക്കുന്നതും വളരെ തണുത്ത ഭക്ഷണം കഴിക്കുന്നതും അഗ്നിമാന്ദ്യം കൊണ്ടു ദഹനക്കേടുണ്ടാക്കിയേക്കാം.
എത്ര കഴിക്കണം എത്ര ആഹാരം കഴിക്കണമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. വിശപ്പുമാറി സുഖമായി എന്നതോന്നലുണ്ടാവുക, എന്നാല്‍ ഗുരുത്വം അനുഭവപ്പെടാതിരിക്കുക, അടുത്ത ഭക്ഷണസമയത്തേക്കു ദഹനം കഴിഞ്ഞു വിശക്കാന്‍ പാകത്തിലാവുക എന്നു സാമാന്യമായി ആഹാരത്തിന്റെ അളവു പറയാം. വയറു വല്ലാതെ നിറഞ്ഞ്, ഭാരം തോന്നി, ഒന്നു കിടക്കണമെന്ന തോന്നലുണ്ടാകത്തക്കവണ്ണം ഭക്ഷണം കഴിക്കരുത്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഗുരുവായ ഭക്ഷണം അരവയറ് കഴിക്കാം. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ഭക്ഷണം തന്നെ, തികച്ചും നിറച്ചു കഴിക്കരുത്. വേണമെങ്കില്‍ അല്‍പ്പം കൂടി കഴിക്കാം എന്ന തോന്നലോടെ വേ ണം നിറുത്തുവാന്‍. അരവയര്‍ ഖരപദാര്‍ത്ഥം, കാല്‍വയര്‍ ദ്രവപദാര്‍ത്ഥം, ബാക്കി കാല്‍വയര്‍ വായുവിന്റെ സഞ്ചാരത്തിനു ഒഴിച്ചിടണം എന്നു സാമാന്യമായി നിയമം പറയാറുണ്ട്. ഉപ്പും മുളകും പുളിയുമാകുന്ന രസങ്ങള്‍ ഏറിയാല്‍ അതിഭക്ഷണത്തില്‍ താല്‍പര്യമേറും. നല്ലവണ്ണം ചവച്ചരച്ചു കഴിക്കുന്നതുകൊണ്ടു അധികം കഴിക്കാതെ തൃപ്തിയാവുകയും ചെയ്യും. ഒരിക്കലും ഒപ്പമുണ്ണാനിരിക്കുന്നവരെ വേണമെങ്കില്‍ ആവാമെന്നല്ലാതെ, കുറച്ചുകൂടി കഴിക്കൂ എന്നു നിര്‍ബന്ധിക്കരുത്. എന്തൊക്കെയാണു വിഭവങ്ങള്‍ എന്നു ഭക്ഷണം തുടങ്ങുന്നതിനു മുമ്പുതന്നെ അറിഞ്ഞും അറിയിച്ചുമിരിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍, ഏറെക്കുറെ തൃപ്തി വന്നതിനുശേഷം വിശിഷ്ടമായ എന്തെങ്കിലും പദാര്‍ ത്ഥം വിളമ്പുന്നതും കഴിക്കുന്നതും ഭക്ഷണം അധികമാകുന്നതിന് കാരണമാകും. ഹിതമായും മിതമായും ഭക്ഷണംകഴിച്ചു ശീലിക്കുന്നവനു സ്വാഭാവികമായി അതിഭക്ഷണത്തിന്റെ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഹിതമായ ഭക്ഷ ണം തന്നെ മിതമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇപ്രകാരം ഹിതവും മിതവുമായി ഭക്ഷണം കഴിക്കുന്നത്, തികച്ചും ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍ രണ്ടുപ്രാവശ്യമേ വേണ്ടൂ. രണ്ടുപ്രാവശ്യമേ വേണ്ടവിധമുള്ള വിശപ്പുണ്ടാകുകയുള്ളു. എന്നാല്‍ മൂന്നുനേരം ആഹാരം കഴിക്കുക എന്നതായിട്ടുണ്ട് ഇക്കാലത്തെ രീതി. മനസ്സിരുത്തിയാല്‍ ആ സമ്പ്രദായവും ഉപദ്രവകരമാകാതെ ശ്രദ്ധിക്കാം. ഹിതവും മിതവുമായി രണ്ടു നേരം കഴിക്കുന്നേടത്തോളം അളവേ മൂന്നു നേരവും കൂടി ആകാവൂ. ഉച്ചയ്ക്കു സ്വാഭാവികമായ അളവില്‍ ഭക്ഷണം കഴിക്കുക. വൈകുന്നേരത്തെ ഭക്ഷണത്തിന്റെ അളവില്‍ ഏറെക്കുറെ നാലിലൊന്നോ മൂന്നിലൊന്നോ വരുന്നത്ര കാലത്തു പ്രാതല്‍ കഴിക്കുക. അത്താഴം മുക്കാല്‍ ഭാഗമോ മൂന്നില്‍ രണ്ടു ഭാഗമോ വരത്തക്കവണ്ണം ക്ലിപ്തപ്പെടുത്തുക.
വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട് രാജ്‌വിഹാര്‍, ചാലക്കുടി, തൃശ്ശൂര്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ആയുര്‍വേദദര്‍ശനം' എന്ന പുസ്തകത്തില്‍ നിന്ന്)
വിരുദ്ധാഹാരം പലതരം ആഹാരപാനീയങ്ങള്‍ നാം നിത്യേന ഉപയോഗിക്കുന്നുണ്ട്. തമ്മില്‍ കൂടിക്കലരുകയോ ഒന്നിച്ചുചേര്‍ത്ത് പാകപ്പെടുത്തുകയോ ചെയ്താല്‍ വിഷസമാനമാ യി ശരീരത്തിന് ഹാനികരമാകുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കളെ നാം തിരിച്ചറിയണം. രോഗബാധ ഒഴിവാക്കാനും ആരോഗ്യം പരിരക്ഷിക്കാനും ഇത് അത്യാവശ്യമാണ്.
വിരുദ്ധാഹാരമെന്ന വിഷം വിഷബാധയേറ്റാലെന്നപോലെ അനേകതരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതും ധാതുക്കളെയും ഓജസ്സിനെയും ക്ഷയിപ്പിച്ച് രോഗപ്രതിരോധശേ ഷിക്കുതന്നെ മങ്ങലേല്‍പിക്കുന്നതുമാണ് വിരുദ്ധാഹാരങ്ങള്‍. കാരണംകണ്ടെത്താനാകാത്ത പല രോഗങ്ങള്‍ക്കും ഇവ ഇടനല്‍കുന്നു. ശാരീരികവും മാനസികവും ബുദ്ധിപരവുമായ പല വൈകല്യങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകും. ചില ആഹാരസാധനങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവം കൈവരിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്.
'ആഹാരം മഹാഭേഷജം' എന്നാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. ആഹാരകാര്യത്തില്‍ മതിയായ ശ്രദ്ധ നല്‍കാത്തതുകൊണ്ടാണ് മിക്കരോഗങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ടാണ് ആഹാരപാനീയങ്ങള്‍ പഥ്യവും സംശുദ്ധവുമായിരിക്കാന്‍ ആയുര്‍വേദം പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.
പഥ്യമായ ആഹാരമായാലും പരസ്പരം കൂടിച്ചേരുമ്പോള്‍ അപഥ്യവും ശരീരത്തിന് ഹാനികരവുമാകുന്നതാണ് വിരുദ്ധാഹാരങ്ങള്‍. നമ്മുടെ ആഹാരവിഭവങ്ങള്‍ പാശ്ചാത്യരീതിയിലുള്ളവയായി മാറിക്കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും സാര്‍വത്രികമായിക്കഴിഞ്ഞു. നിറത്തിനും മണത്തിനും രുചിക്കും ദീര്‍ഘകാലം കേടുകൂടാതിരിക്കാനുമായി പലതരത്തിലുള്ള രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തിയാണിവ വിപണിയിലെത്തിക്കുന്നത്. പരസ്പരം കൂട്ടിക്കലര്‍ ത്താന്‍ പാടില്ലാത്തവ ഒന്നിച്ചുചേര്‍ത്തുണ്ടാക്കുന്ന ഇത്തരം ഭക്ഷ്യവിഭവങ്ങള്‍ ഒരുതരത്തില്‍ വിരുദ്ധാഹാരങ്ങളും, സാമൂഹികാരോ ഗ്യരംഗത്ത് കടുത്ത ഭീഷണിയുമാണ്.
ഉദാഹരണങ്ങള്‍ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കള്‍ ഒരുമിച്ചു ചേരുമ്പോള്‍ അവയുടെ അളവ്, പാചകരീതി, സംയോഗം എന്നിവ അടിസ്ഥാനമാക്കി ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരധാതുക്കളുടെ ഗുണങ്ങള്‍ക്ക് വിപരീതമായ ഗുണങ്ങളുള്ളവയാണ് പൊതുവെ എല്ലാ വിരുദ്ധദ്രവ്യങ്ങളും. ഒറ്റക്കൊറ്റയ്ക്ക് നിര്‍ദോഷങ്ങളാണെങ്കിലും കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവത്തിലായിത്തീരുന്നവയാണ് അത്തരം ദ്രവ്യങ്ങള്‍. ചില ആഹാരസാധനങ്ങള്‍ സ്വതവേ പരസ്പരവിരുദ്ധങ്ങളാണ്. ചിലവ സംയോഗം നിമിത്തം വിരുദ്ധങ്ങളാകുമ്പോള്‍, വേറെ ചിലവ കൂട്ടിച്ചേര്‍ത്ത് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുന്നു. മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താല്‍ വിരുദ്ധമാകുന്നു. പാലും പുളിയുള്ള ഫലവര്‍ഗങ്ങളുമായി ചേര്‍ന്നാല്‍ സംയോഗവിരുദ്ധമാണ്. ക്ലാവുള്ള പാത്രത്തില്‍ നെയ്യ് പാകം ചെയ്യുന്നത് സംസ്‌കാരവിരുദ്ധമാണ്. കൂടാതെ ഗുണവിരുദ്ധം, ദേശവിരുദ്ധം, കാലവിരുദ്ധം, കോഷുവിരുദ്ധം, കര്‍മവിരുദ്ധം എന്നിങ്ങനെയുള്ള ഭേദങ്ങളുമുണ്ട്. കഫവൃദ്ധി ഉണ്ടാക്കുന്ന പാലും മീനും ഒന്നിച്ചു കഴിക്കുന്നത് ഗുണവിരുദ്ധത്തിനുദാഹരണമാണ്. വെള്ളം, വൃക്ഷങ്ങള്‍ എന്നിവ കുറവായി ഉയര്‍ന്നുപരന്നുകിടക്കുന്ന ജാംഗലദേശത്ത് താമസിക്കുന്നവര്‍ രൂക്ഷതീക്ഷ്ണങ്ങളും ജലാശയങ്ങള്‍ക്ക് സമീപം ഉള്ളതോ ജലാശയങ്ങള്‍ നികന്നുണ്ടായതോ ആയ നനവുള്ള പ്രദേശത്ത് വസിക്കുന്നവര്‍ സ്‌നിഗ്ധശീതങ്ങളും ആയ ആഹാരൗഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ദേശവിരുദ്ധമാകും.
തേനും നെയ്യും, തേനും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തുപയോഗപ്പെടുത്തുന്നത് മാത്രാവിരുദ്ധമാണ്. തണുപ്പുകാലത്ത് ശീതരൂക്ഷാദികളും ഉഷ്ണകാലത്ത് കടുതീക്ഷ്ണാദികളുമായ ഭക്ഷണപാനീയങ്ങള്‍ കാലവിരുദ്ധമായിത്തീരും. വേവ് കൂടുകയോ കുറയുകയോ ചെയ്ത ഭക്ഷണ ദ്രവ്യങ്ങള്‍ പാകവിരുദ്ധമാണ്. ഹൃദയപ്രിയമല്ലാത്ത എല്ലാ ആഹാരപാനീയങ്ങളും വിരുദ്ധങ്ങളാണെന്നാണ് സുശ്രുതന്റെ അഭിപ്രായം. മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുക, പഴങ്ങള്‍ക്കൊപ്പം പാല്‍ കുടിക്കുക, പഴുത്തതും പഴുക്കാത്തതും ആയ ഫലവര്‍ഗങ്ങള്‍, നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങള്‍, ഇവ ഒരേസമയം കഴിക്കുന്നതും പുതിയതും പഴകിയതും പാകം ചെയ്തതും ചെയ്യാത്തതും ആയവ കൂട്ടിക്കലര്‍ത്തുന്നതും വിരുദ്ധമാണ്.
ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് കഴിക്കാന്‍ പാടില്ല. പായസവും സുരാമദ്യവും എള്‍ച്ചോറുമായി ചേര്‍ത്തു കഴിക്കുന്നതു വിരുദ്ധമാണ്. നെയ്യ്, തേന്‍, എണ്ണ, എന്നിവ രണ്ടോ മൂന്നോ എല്ലാം കൂടിയോ തുല്യ അളവില്‍ ചേര്‍ത്തു കഴിക്കരുത്. കൂണ്‍ കടുകെണ്ണയില്‍ പാകപ്പെടുത്തിയാല്‍ വിരുദ്ധമാകും. അതുപോലെ കൊക്കിന്‍ മാംസം പന്നിനെയ്യില്‍ വറുത്തുപയോഗിക്കരുത്. മത്സ്യം പാകപ്പെടുത്തിയ പാത്രത്തില്‍ തക്കാളി വേവിക്കാന്‍ പാടില്ല. പകുതി വേവിച്ച പരിപ്പിനൊപ്പം കൊക്കിന്‍ മാംസം കഴിക്കരുത്. പ്രാവിന്‍ മാംസം തേനോ പാലോ ചേര്‍ത്ത് കഴിക്കുന്നത് വിരുദ്ധമാണ്. പാല്‍ച്ചോര്‍ കഴിച്ചതിനു ശേഷം മലര്‍വെള്ളവും തുളസിയില തിന്നശേഷം പാലും കുടിക്കാന്‍ പാടില്ല. തേന്‍ ചൂടാക്കി ഉപയോഗിക്കുന്നതും ചൂടുള്ള വസ്തുക്കള്‍ ചേര്‍ത്തുപയോഗിക്കുന്നതും ചൂടുകാലത്തുപയോഗിക്കുന്നതും വിഷതുല്യമാകയാല്‍ വര്‍ജിക്കേണ്ടതാണ്.
രോഗകാരണം ഇത്തരത്തിലുളള വിരുദ്ധങ്ങളായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പലതരത്തിലുള്ള ഗുരുതരങ്ങളായ രോഗങ്ങള്‍ ബാധിക്കുവാന്‍ കാരണമാകുന്നതാണ്. ഉന്മാദം, ഭഗന്ദരം, മൂര്‍ച്ഛ, ജലോദരം, നപുംസകത, വിസര്‍പ്പം, കുഷും, ശ്വിത്രം തുടങ്ങിയ രക്തദൂഷ്യജ ന്യങ്ങളായ രോഗങ്ങള്‍, പലതരത്തിലുള്ള ദുസ്സാദ്ധ്യങ്ങളായ ത്വഗ്രോഗങ്ങള്‍, കണ്ണ്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തന മാന്ദ്യം, പുളിച്ചു തേട്ടല്‍, വയറുവീര്‍പ്പ്, പീനസം, അപി ത്തം, ഗളഗ്രഹം, ജ്വരം, സന്താനദോഷം, വിദ്ര ധി, ഗുന്മം, ക്ഷയരോഗം, പ്രമേഹം, അശ്മരി, സ്മൃതിനാശം, ഓജോനാശം, പലതരത്തിലുള്ള വാതവ്യാധികള്‍ എന്നിവ വിരുദ്ധാഹാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ശരീരത്തെ ബാ ധിക്കാവുന്നതാണ്. മോരും മീനും കോഴിയിറച്ചിയും തൈരും കലര്‍ത്തി ഉപയോഗിക്കുന്നതു സോറിയാസിസ് എന്ന ത്വഗ്രോഗത്തിനു കാരണമാകും. കോഴിയിറച്ചിയും തൈരുസലാഡും ഒരുമിച്ചുപയോഗിക്കുക പതിവാണല്ലോ.
ഏതെങ്കിലും ആഹാരം കഴിച്ചാല്‍ വേണ്ടരീതിയില്‍ പാകം വരാതെ, ശരീരത്തിനുള്ളില്‍ സ്ഥിതി ചെയ്തുകൊണ്ട് ദോഷങ്ങളെ ഇള ക്കി വയറുവീര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചു തേട്ടല്‍, തലയ്ക്കു മന്ദത തുടങ്ങിയ അസ്വസ്ഥതകളുണ്ടാക്കി പുറത്തുപോകാതിരുന്നാല്‍ അതിനെ 'വിരുദ്ധാഹാരം' എന്നു പറയാം. ഇത്തരം അവസ്ഥയില്‍ ആമാശയത്തിലും കുടലുകളിലുമുള്ള ഹാനികരമായ വസ്തുക്കളെ ഛര്‍ദിപ്പിച്ചോ വയറിളക്കിയോ പുറത്തു കളയുകയാണ് മുഖ്യചികിത്സ.
പ്രതിരോധം എത്രതന്നെ ശ്രദ്ധിച്ചാലും പരസ്പരം വിരുദ്ധമായവ കഴിക്കേണ്ടിവന്നേക്കാമെന്നതിനാല്‍ അതില്‍നിന്നുണ്ടാകാവുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളും ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍ക്ക് വിരുദ്ധാഹാരജന്യങ്ങളായ രോഗങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട്. വിരുദ്ധാഹാരവിരോധികളായ മരുന്നുകള്‍ മുന്‍കൂട്ടി കഴിച്ച് അവയുടെ വീര്യം ശരീരത്തില്‍ വ്യാപിപ്പിക്കുകയാണ് അതിനുള്ള മാര്‍ഗം. ഇങ്ങനെ മുന്‍കൂട്ടി സംസ്‌ക്കരിക്കപ്പെട്ട ശരീരത്തില്‍, ആകസ്മികമായി വിരുദ്ധാഹാരം എത്തിയാലും രോഗകാരിയാവുകയില്ല. ഇത്തരം വിരുദ്ധാഹാരങ്ങള്‍ അല്‍പാല്‍പമായി കഴിച്ച് ശരീരത്തിന് അവസാത്മ്യമാക്കി വെച്ചാല്‍ വിരുദ്ധാഹാരം കഴിച്ചാലുണ്ടാകുന്ന വികാരങ്ങളെ ചെറുത്തുതോല്‍പ്പിക്കുവാനുള്ള ശേഷി ശരീരത്തിനു ലഭിക്കും. പരസ്പരം വിരുദ്ധങ്ങളാണെങ്കിലും മോരും കുന്നന്‍കായയും ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്, ഭാവിയില്‍ വിരുദ്ധാഹാരങ്ങള്‍ നിമിത്തം ഉള്ളദോഷങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കും. കാളന്‍ നാം നിത്യം എന്നോണം ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട വിഭവം ആണല്ലോ. വിഷം ആയാലും അല്‍പാല്‍പമായി അളവ് വര്‍ദ്ധിപ്പിച്ച് കഴിച്ച് ശീലിച്ചാല്‍, വിഷബാധയേല്‍ക്കുകയില്ല എന്ന തത്ത്വമാണ് ഈ രീതിക്കു പിന്നില്‍.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരും നെയ്യ്‌പോലുള്ള സ്‌നിഗ്ധദ്രവ്യങ്ങള്‍ ധാരാളമായി ഉപയോഗിച്ച് നല്ല സ്‌നിഗ്ധതയുള്ള ശരീരത്തോടുകൂടിയവരും മികച്ച രീതിയിലുള്ള ദഹനശക്തിയും ദേഹപുഷ്ടിയുള്ളവരുമായ യുവാക്കളില്‍ വിരുദ്ധാഹാരത്തിന്റെ ഉപയോഗം അത്ര പെട്ടെന്നു പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷേ, ദഹനശേഷിയും ശരീരബലവും ക്ഷയിക്കുമ്പോള്‍ അത്തരം ആഹാരങ്ങള്‍ വികാരകാരിയാവുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ വിരുദ്ധാഹാരം സ്ഥിരമായുപയോഗിക്കുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ അത്തരം അപഥ്യങ്ങളും വിരുദ്ധങ്ങളുമായ ഭക്ഷണപാനീയങ്ങളെ ശീലമായിപ്പോയി എന്നതുകൊണ്ട് ഉപേക്ഷിക്കാതിരിക്കരുത്. ശീലം കൊണ്ട് ശരീരത്തിന് സാത്മ്യമായിപ്പോയ അത്തരം വിരുദ്ധാഹാരങ്ങളെ പെട്ടെന്നുപേക്ഷിക്കുന്നത് ചില ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാക്കിയേക്കാമെന്നതിനാല്‍, ശീലമായിപോയവയെ ക്രമേണ ത്യജിക്കുകയും, പകരം അതേ ക്രമത്തില്‍ പഥ്യാഹാരത്തെ ശീലമാക്കുകയുമാണ് വേണ്ടത്. വിരുദ്ധാഹാരശീലം കൊണ്ട് വര്‍ദ്ധിച്ച ദോഷങ്ങള്‍ ശരീരത്തില്‍ വരുത്തിവെച്ചിട്ടുള്ള തകരാറുകള്‍ ഈരീതിയില്‍ പൂര്‍ണമായും പരിഹരിക്കാവുന്നതേയുള്ളൂ.
ഡോ. കെ. മുരളീധരന്‍പിള്ള തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍
ആരോഗ്യക്കര്‍ക്കടകം | പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍ | സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും | മഴക്കാലത്തെ ഭക്ഷണം | ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ് | ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ | മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും | കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍ | മഞ്ഞള്‍ മാഹാത്മ്യം | ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍ | 
ഭക്ഷണം എങ്ങനെ കഴിക്കണം?
ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ, ശരീരത്തെ താങ്ങിനിര്‍ ത്തുന്ന, ഒഴിച്ചുകൂടാനാവാത്ത, നാലു തൂണുകളായാണ് ആയുര്‍വേദാചാര്യന്മാ ര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ വേണ്ടപോലെയിരുന്നാല്‍ (ഇവയുടെ സംയഗ്‌യോഗത്തി ല്‍) ശരീരത്തിന്റെ സ്വഭാവികാവസ്ഥയായ ആരോഗ്യം-സ്വാസ്ഥ്യം-അനുഭവപ്പെടുന്നു. അല്ലെങ്കില്‍ രോഗം അനുഭവപ്പെടുന്നു. ഈ നാലു തൂണുകളില്‍ പ്രഥമ പരിഗണന ആഹാരത്തിനു തന്നെ. ശരീരത്തിന്റെ ബലത്തിനും പുഷ്ടിക്കും വേണ്ടിയാണ് ആഹാരം കഴിക്കുന്നത്. സാധനങ്ങളുടെ സ്വഭാവത്തെയും കഴിക്കുന്ന സ മ്പ്രദായത്തെയും മാത്രമല്ല അഗ്നിദീപ്തിയെക്കൂടി ആശ്രയിച്ചാണ് ആഹാരത്തിന്റെ പ്ര യോജനമിരിക്കുന്നത്. ആഹാരം നല്ലവണ്ണം പ ചിക്കപ്പെട്ട് സാരവും കിട്ടവും (വേണ്ടതും വേണ്ടാത്തതും) വേര്‍തിരിഞ്ഞ്, സാരം വീണ്ടും അനേകവിധമായ പാകങ്ങള്‍ കഴിഞ്ഞാണ് ദേഹത്തിനു പുഷ്ടിയും ബലവുമുണ്ടാക്കുന്നത്. പരിണാമത്തിനാവശ്യമുള്ള പാകം കൊ ണ്ടു സാരം വേര്‍തിരിയുമ്പോള്‍ അവശേഷിക്കുന്ന നാനാരൂപമായ മലവും അതതു സന്ദര്‍ഭത്തില്‍ വിസര്‍ജിക്കപ്പെടുന്നു. എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ അഞ്ചു സം ഗതികളാണ് ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കുന്നത് മതിയാവുന്നതാവണം ആഹാരം. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സ്വസ്ഥതയും ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മാവിനു തൃപ്തിയായി എന്ന തോന്നലുമുണ്ടാക്കണം. ശരീരവും ഇന്ദ്രിയങ്ങളും മനസ്സുമെ ല്ലാം ആയുര്‍വേദപ്രകാരം ഭൗതികങ്ങളാകയാല്‍ ഭൗതികങ്ങളായ ആഹാരംകൊണ്ടു പു ഷ്ടിപ്പെടുകയും ബലപ്പെടുകയും ചെയ്യുന്നു.
എന്തു കഴിക്കണം? ആഹാരം പ്രകൃത്യാ ആറുരസമുള്ളതും മധുരരസമേറിയതുമാകണമെന്ന് (ഷഡ്രസം മധുരപ്രായം) ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ മധുരമെന്നതുകൊണ്ട് ശര്‍ക്കരയും പഞ്ചസാരയും മറ്റുമല്ല ഉദ്ദേശിക്കുന്നത്. ആഹാരം മധുരപ്രായമായിരിക്കണമെന്ന് പറഞ്ഞിരിക്കുന്നത് ആഹാരത്തില്‍ ധാന്യത്തി ന്റെ അംശം കൂടണമെന്ന അര്‍ഥത്തിലാണ്. നല്ല അഗ്നിദീപ്തിയുള്ളവര്‍ക്കേ ധാന്യം നല്ലതുപോലെ ദഹിക്കുകയുള്ളു. അതിനു ഏറ്റവും സഹായിക്കുക ഉചിതമായ വ്യായാമമാ ണ്. ശരീരംകൊണ്ടു വേണ്ടത്ര അധ്വാനിക്കാത്തവര്‍, ധാന്യത്തിന്റെ അംശം മിതമാക്കുക തന്നെ വേണം. ഉപ്പും മുളകും പുളിയുമെല്ലാം മിക്കവാറും അഗ്നിദീപ്തിയെ സഹായിക്കുന്നു. പ്രകടമായി ചവര്‍പ്പുള്ളത് ആഹാരത്തില്‍ അധികം ഉപയോഗിക്കാറില്ല. കയ്പ്പുള്ളവയും കുറവാണ്. അല്‍പസ്വല്‍പം ചവര്‍പ്പും കയ്പുമുള്ളവ മറ്റു രസങ്ങളുടെ ചേര്‍ച്ചകൊണ്ടു കഴിക്കാറാവുന്നു. ആഹാരത്തില്‍ ഒരു രസവും നാക്കിനു വിഷമമുണ്ടാക്കത്തക്കവിധം അധികമാകാന്‍ പാടില്ല. പച്ചയ്ക്ക് സുഖമായി കഴിക്കാവുന്നവ പച്ചയ്ക്കുതന്നെ കഴിക്കാം. കറികള്‍ പാകം ചെയ്യുമ്പോള്‍ ഉപ്പും മുളകും പുളിയും പ്രത്യേകിച്ചു ചേര്‍ക്കാറുണ്ടെങ്കിലും ആകെയുള്ള സ്വാദാണ് നോക്കേണ്ടത്. അതതു ദേശത്തും അതതു കാലത്തും ചു റ്റുപാടുമുണ്ടാകുന്നുവയും കൃഷിചെയ്തുണ്ടാക്കാവുന്നവയുമായ വസ്തുക്കളാണ് ആ ഹാരത്തിനും ഔഷധത്തിനുമുപയോഗിക്കേണ്ടത്. മണത്തിനും രുചിക്കും വേണ്ടി പലതും ചേര്‍ത്തു പചിക്കുന്നതുകൊണ്ടു ഗുണം കുറയുക മാത്രമല്ല, മാറുകയും ചെയ്യും. എണ്ണയില്‍ വറുത്തതും മറ്റും അധികം കഴിക്കരുത്. അതു ദഹനത്തെ ബാധിക്കും. സ്വാദു വര്‍ധിപ്പിക്കുന്ന ഉപ്പിലിട്ടതും മറ്റും അധികമായി ഉപയോഗിക്കുന്നതും, ആഹാരത്തിന്റെ അളവ് വര്‍ധിക്കുന്നതിനു കാരണമാകും.
ഇഞ്ചി, ചുമന്നുള്ളി, കറിവേപ്പില, നാളികേരം ഇവ ചേര്‍ത്തരയ്ക്കുന്ന (സ്വാദിനു അല്‍പ്പം ഉപ്പും പുളിയും ചേര്‍ക്കാം) ചമ്മന്തി രുചിയുണ്ടാക്കുന്നതും അഗ്നിയെ ദീപ്തമാക്കുന്നതും ദോഷമില്ലാത്തതുമാണ്. ഓരോ ദിവസവും എല്ലാത്തരം കറിയിനങ്ങളും വേണമെന്നില്ല. ഓരോ ദിവസവും അനേകം വിഭവങ്ങളുമാവശ്യമില്ല. സൗകര്യംപോലെ മാറ്റിമാ റ്റി, പച്ചക്കറികളും ഇലക്കറികളും മറ്റും ഉപയോഗിച്ച് രണ്ടോ മൂന്നോ വിഭവങ്ങള്‍ മാത്രമുണ്ടാവുകയാണ് നല്ലത്. ഇങ്ങനെ സമീകൃതാഹാരത്തിന്റെ പ്രയോജനം നേടാന്‍ കഴിയുന്നതാണ്. ഭക്ഷണത്തിന്റെ ആരംഭത്തില്‍ ലേശം നെയ്യു കൂട്ടുന്നതും അവസാനത്തില്‍ മോരു കൂട്ടുന്നതും നല്ലതാണ്. നിത്യം തൈരു കഴിക്കുന്നതും നന്നല്ല. കറിക്കു വറുത്തിടാം. എന്നാല്‍ എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും മറ്റും നിത്യം അധി കം കഴിക്കുന്നതു നന്നല്ല.
എപ്പോള്‍ കഴിക്കണം? എപ്പോള്‍ ഭക്ഷണം കഴിക്കണം എന്നതിനു വിശപ്പു തോന്നിയിട്ടു കഴിക്കണമെന്ന് ഒറ്റ വാക്യത്തില്‍ ഉത്തരം പറയാവുന്നതാണ്. ശരീരത്തിനു വീണ്ടും ആഹാരത്തിന്റെ ആവശ്യമായിത്തുടങ്ങി, മുമ്പുകഴിച്ച ആഹാരം ദഹിച്ചിരിക്കുന്നു, വീണ്ടും ആഹാരം സ്വീകരിക്കുന്നതിനു പചനയന്ത്രം സന്നദ്ധമായിരിക്കുന്നു എന്നു സുചിപ്പിക്കുന്നതാണ് വിശപ്പ്. ഏറെക്കുറെ കൃത്യമായ സമയത്തു ആഹാരംകഴിച്ചു ശീലിച്ചാല്‍ ഏറെക്കുറെ കൃത്യമായ സമയത്തുതന്നെ വിശപ്പുണ്ടാകും. അധികമോ ഗുരുത്വമേറിയതോ ആയ ആഹാരം കഴിക്കുകകൊണ്ടോ അസമയത്തു ആഹാരം കഴിക്കേണ്ടതായി വരുകകൊണ്ടോ പതിവുസമയത്തു വിശപ്പു തോന്നിയില്ലെങ്കില്‍ വിശപ്പുതോന്നുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയല്ല നല്ലത്. ദ്രവപ്രായമായ എന്തെങ്കിലും ലഘുവായിക്കഴിച്ചു അടുത്ത ആഹാരകാലത്തു വിശപ്പുണ്ടാകുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയാണു വേണ്ടത്. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും, വിശക്കുമ്പോള്‍ ഊണു കഴിക്കുകയും ചെയ്യുക എന്നശീലം അഗ്നിദീപ്തിയെ നിലനിര്‍ത്തി ആഹാരം വേണ്ടവിധം പ്രയോജനപ്പെടുന്നതിനു സഹായിക്കുന്നു. കൃത്യം ഇത്ര മണിക്കു ആഹാരം കഴിക്കണമെന്നു പൊതുവായൊരു നിയമം എല്ലാവര്‍ക്കും ബാധകമായി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. തൊഴിലിന്റെയും മറ്റും വ്യത്യാസം കൊണ്ടും മറ്റുകാരണങ്ങള്‍ കൊണ്ടും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുകയില്ല സൗകര്യം. അതുകൊണ്ടു അവനവനു സൗകര്യപ്പെടുന്ന സമയത്തു വിശപ്പുണ്ടാകത്തക്കവിധം ആഹാരം കഴിച്ചു ശീലിക്കുകയാണു പ്രായോഗികം. സുഖമോ ദുഃഖമോ പരിഭ്രമമോ ഉല്‍ക്കണുയോ ഭയമോ മറ്റോ കൊണ്ടു മനസ്സു അസ്വസ്ഥമായിരിക്കുമ്പോള്‍ വിശപ്പു വേണ്ടവി ധം തോന്നുകയില്ല. തോന്നിയാല്‍തന്നെ വേണ്ടവിധം ആഹാരം കഴിക്കുവാന്‍ കഴിയുകയില്ല. കഴിക്കുന്നതുതന്നെ വേണ്ടവിധം ദഹിക്കുകയുമില്ല. കുറഞ്ഞൊന്നാശ്വസിച്ചു മനസ്സു സ്വസ്ഥമായതിനു ശേഷമേ ആഹാരം കഴിക്കാനിരിക്കാവൂ.
എങ്ങനെ കഴിക്കണം? അന്നനാളത്തിന്റെ ആരംഭമായ വായ മുതല്‍ പചനക്രിയകള്‍ ആരംഭിക്കുന്നു. മറ്റൊന്നും പ്രത്യേകിച്ചാലോചിക്കാതെ, മറ്റുള്ളവരുമായി സംസാരിക്കാതെ, കോലാഹലം കൂട്ടാതെ, മൗനമായി വേണം ആഹാരം കഴിക്കുവാന്‍. നല്ലവണ്ണം ചവച്ചു ഭക്ഷിക്കുന്നതുകൊണ്ട് ഉമിനീര്‍ ധാരാളമായി ഉണ്ടായിവരുകയും ഭക്ഷണത്തോടു കലര്‍ന്നു ഇറങ്ങിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണത്തിനിടയ്ക്കു വെള്ളം കുടിക്കണമെന്ന തോന്നല്‍ സാമാന്യമായി ഉണ്ടാകുന്നില്ല. എരിവും പുളിയും ഉപ്പും അധികമായുണ്ടെങ്കില്‍ ഭക്ഷണത്തിനിടയ്ക്കു ധാരാളം വെള്ളം കുടിക്കുവാന്‍ തോന്നും. സദ്യക്കും മറ്റും നെയ്യുകൂട്ടി, കൂട്ടാന്‍ കൂട്ടി, രസം കൂട്ടി, മോരു കൂട്ടി എന്നിങ്ങനെ ഭക്ഷണത്തിനു പല ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. ഓരോ ഘട്ടത്തിനു ശേഷവും വായയ്ക്കു വെടിപ്പു വരുത്തുന്നതിനു വെള്ളം കുടിക്കണമെന്ന തോന്നലുണ്ടാകാം. അപ്പോള്‍ ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ഒന്നോ രണ്ടോ ഇറക്കു കുടിക്കുന്നതു നന്നാകും. ഇങ്ങനെയുള്ള ചുക്കുവെള്ളം, ഭക്ഷണത്തിന്റെ നടുവിലോ ഒടുവിലോ മാത്രം കുടിക്കുന്നതു നല്ലതാണ്. അതു ഭക്ഷണത്തിന്റെ ആസ്വാദ്യതയെയും ദഹനത്തിനുള്ള ശക്തിയെയും വര്‍ദ്ധിപ്പിക്കും. വായുവിന്റെയും മലത്തിന്റെയും തടസ്സം ഒഴിവാക്കുകയും ചെയ്യും. മല്ലിയോ കണ്ടകാരിയോ ചതച്ചിട്ടു തിളപ്പിച്ച വെള്ളമായാലും മതി. വളരെ തണുത്ത വെള്ളം കുടിക്കുന്നതും വളരെ തണുത്ത ഭക്ഷണം കഴിക്കുന്നതും അഗ്നിമാന്ദ്യം കൊണ്ടു ദഹനക്കേടുണ്ടാക്കിയേക്കാം.
എത്ര കഴിക്കണം എത്ര ആഹാരം കഴിക്കണമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. വിശപ്പു മാറി സുഖമായി എന്ന തോന്നലുണ്ടാവുക, എന്നാല്‍ ഗുരുത്വം അനുഭവപ്പെടാതിരിക്കുക, അടുത്ത ഭക്ഷണസമയത്തേക്കു ദഹനം കഴിഞ്ഞു വിശക്കാന്‍ പാകത്തിലാവുക എന്നു സാമാന്യമായി ആഹാരത്തിന്റെ അളവു പറയാം. വയറു വല്ലാതെ നിറഞ്ഞ്, ഭാരം തോന്നി, ഒന്നു കിടക്കണമെന്ന തോന്നലുണ്ടാകത്തക്കവണ്ണം ഭക്ഷണം കഴിക്കരുത്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഗുരുവായ ഭക്ഷണം അരവയറ് കഴിക്കാം. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ഭക്ഷണം തന്നെ, തികച്ചും നിറച്ചു കഴിക്കരുത്. വേണമെങ്കില്‍ അല്‍പ്പം കൂടി കഴിക്കാം എന്ന തോന്നലോടെ വേ ണം നിറുത്തുവാന്‍. അരവയര്‍ ഖരപദാര്‍ത്ഥം, കാല്‍വയര്‍ ദ്രവപദാര്‍ത്ഥം, ബാക്കി കാല്‍വയര്‍ വായുവിന്റെ സഞ്ചാരത്തിനു ഒഴിച്ചിടണം എന്നു സാമാന്യമായി നിയമം പറയാറുണ്ട്. ഉപ്പും മുളകും പുളിയുമാകുന്ന രസങ്ങള്‍ ഏറിയാല്‍ അതിഭക്ഷണത്തില്‍ താല്‍പര്യമേറും. നല്ലവണ്ണം ചവച്ചരച്ചു കഴിക്കുന്നതുകൊണ്ടു അധികം കഴിക്കാതെ തൃപ്തിയാവുകയും ചെയ്യും. ഒരിക്കലും ഒപ്പമുണ്ണാനിരിക്കുന്നവരെ വേണമെങ്കില്‍ ആവാമെന്നല്ലാതെ, കുറച്ചുകൂടി കഴിക്കൂ എന്നു നിര്‍ബന്ധിക്കരുത്. എന്തൊക്കെയാണു വിഭവങ്ങള്‍ എന്നു ഭ ക്ഷണം തുടങ്ങുന്നതിനു മുമ്പുതന്നെ അറിഞ്ഞും അറിയിച്ചുമിരിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍, ഏറെക്കുറെ തൃപ്തി വന്നതിനുശേഷം വിശിഷ്ടമായ എന്തെങ്കിലും പദാര്‍ ത്ഥം വിളമ്പുന്നതും കഴിക്കുന്നതും ഭക്ഷണം അധികമാകുന്നതിന് കാരണമാകും. ഹിതമായും മിതമായും ഭക്ഷണംകഴിച്ചു ശീലിക്കുന്നവനു സ്വാഭാവികമായി അതിഭക്ഷണത്തിന്റെ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഹിതമായ ഭക്ഷ ണം തന്നെ മിതമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇപ്രകാരം ഹിതവും മിതവുമായി ഭക്ഷണം കഴിക്കുന്നത്, തികച്ചും ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍ രണ്ടുപ്രാവശ്യമേ വേണ്ടൂ. രണ്ടുപ്രാവശ്യമേ വേണ്ടവിധമുള്ള വിശപ്പുണ്ടാകുകയുള്ളു. എന്നാല്‍ മൂന്നുനേരം ആഹാരം കഴിക്കുക എന്നതായിട്ടുണ്ട് ഇക്കാലത്തെ രീതി. മനസ്സിരുത്തിയാല്‍ ആ സമ്പ്രദായവും ഉപദ്രവകരമാകാതെ ശ്രദ്ധിക്കാം. ഹിതവും മിതവുമായി രണ്ടു നേരം കഴിക്കുന്നേടത്തോളം അളവേ മൂന്നു നേരവും കൂടി ആകാവൂ. ഉച്ചയ്ക്കു സ്വാഭാവികമായ അളവില്‍ ഭക്ഷണം കഴിക്കുക. വൈകുന്നേരത്തെ ഭക്ഷണത്തിന്റെ അളവില്‍ ഏറെക്കുറെ നാലിലൊന്നോ മൂന്നിലൊന്നോ വരുന്നത്ര കാലത്തു പ്രാതല്‍ കഴിക്കുക. അത്താഴം മുക്കാല്‍ ഭാഗമോ മൂന്നില്‍ രണ്ടു ഭാഗമോ വരത്തക്കവണ്ണം ക്ലിപ് തപ്പെടുത്തുക.
വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട് രാജ്‌വിഹാര്‍, ചാലക്കുടി, തൃശ്ശൂര്‍
അവലംബം: മാതൃഭൂമി ആരോഗ്യമാസിക
ആരോഗ്യക്കര്‍ക്കടകം | പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍ | സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും | മഴക്കാലത്തെ ഭക്ഷണം | ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ് | ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ | മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും | കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍ | മഞ്ഞള്‍ മാഹാത്മ്യം | ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍ | 
| സൗന്ദര്യത്തിന് ആയുര്‍വേദം
നിങ്ങളെ കൂടുതല്‍ സുന്ദരികളാക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികള്‍...
നിത്യവുമുള്ള എണ്ണതേപ്പ് തൊലിയില്‍ ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. എണ്ണ തേച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം (വലുത്) മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കുളിക്കുമ്പോള്‍ ദേഹം കഴുകുന്നതിന് ചൂടുവെള്ളമാണ് നല്ലത്. ഇത് ത്വക്കിലേക്കുള്ള രക്തസഞ്ചാരം കൂട്ടും. തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം. കുളിക്കുമ്പോള്‍ മെഴുക്കിളക്കാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം. തലയില്‍ സോപ്പ്, ഷാംപൂ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍ വേവിച്ച് വറ്റിച്ചരച്ച് മുഖത്ത് ലേപനം ചെയ്താലും മുഖക്കുരു ഇല്ലാതാവും. മുഖത്തിന്റെ നിറവും കാന്തിയും വര്‍ധിക്കും. മഞ്ഞള്‍ അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ അനാവശ്യരോമങ്ങള്‍ ഇല്ലാതാവും. ഇത് കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. ഏലാദിചൂര്‍ണം, നിംബാഹരിദ്രാദി ചൂര്‍ണം ഇവ പാലില്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് മുഖത്തിന്റെ നിറം കൂട്ടും. നാല്പാമരാദിതൈലം, കുങ്കുമാദി തൈലം ഇവയും മുഖത്തിന്റെ കാന്തികൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്. നീര്‍മാതളത്തൊലി പാലിലരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് കരിമുഖം ഇല്ലാതാക്കും. കുങ്കുമാദി തൈലം മുഖകാന്തി വര്‍ധിപ്പിക്കുന്ന മറ്റൊരു ഔഷധമാണ്.
വായ്‌നാറ്റവും ഒരു സൗന്ദര്യപ്രശ്‌നമാണ്. ദഹനപരമായ തകരാറുകള്‍ കൊണ്ടും വായില്‍ കൂടി ശ്വസിക്കുന്നതുകൊണ്ടും വായ്‌നാറ്റമുണ്ടാവും. ദന്തസംരക്ഷണത്തിനായി ദശനകാന്തി, ഹഠാദി മുതലായ ചൂര്‍ണങ്ങള്‍ പല്ലുതേക്കുന്നതിനും വലിയ അരിമേദസ്‌തൈലം കവിള്‍കൊള്ളുന്നതിനും (വായില്‍ നിറച്ച് പിടിച്ച് തുപ്പുക) പല്ലുകളിലും മോണകളിലും തേക്കുന്നതിനും ഉപയോഗിക്കാം. കണ്‍പുരികങ്ങളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പുരികങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. കൂടുതല്‍ ഉറക്കമൊഴിക്കുക, തുടര്‍ച്ചയായി വായിക്കുക, തുന്നുക, കംപ്യൂട്ടര്‍ ഉപയോഗിക്കുക മുതലായവ കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.
പ്രസവാനന്തരം ശരീരം പൂര്‍വസ്ഥിതിയിലെത്താന്‍ പ്രത്യേക പരിചരണം വേണം - ഗര്‍ഭരക്ഷാകഷായം, മഹാധാന്വന്തരം, സാസിമാദിഘൃതം, ഫലസര്‍പ്പിസ്, ക്ഷീരബല, ധാന്വന്തരംകുഴമ്പ്, കര്‍പ്പൂരാദിതൈലം മുതലായ മരുന്നുകള്‍ ഗര്‍ഭകാലത്തും ധാന്വന്തരം കഷായം, മഹാധാന്വന്തരം ഗുളിക, പുളിലേഹം, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, അജാശ്വഗന്ധാദിലേഹം, വിദാര്യാദിലേഹം, ധാന്വന്തരം കുഴമ്പ് മുതലായ മരുന്നുകള്‍ പ്രസവശേഷവും വിദഗ്‌ധോപദേശത്തോടെ ഉപയോഗിക്കാം. പ്രസവശേഷം അടിവയറ്റില്‍ തുണി മടക്കിക്കെട്ടി മലര്‍ന്നു കിടക്കണം. ചെറിയ ഉള്ളി, ജീരകം, ഇഞ്ചി, നെയ്യ് ഇവ ഉള്‍പ്പെടുത്തി ദഹനക്കേടു വരാത്തവിധത്തില്‍ ആഹാരം ശീലിക്കണം. മുലപ്പാലു കുറവുണ്ടെങ്കില്‍ സ്തന്യജനനരസായനം കുടിക്കാം. ആഹാരത്തില്‍ മുരിങ്ങയില, പാല്‍, ഉള്ളി ഇവ ഉള്‍പ്പെടുത്താം. പ്രസവശേഷം മാംസം, മത്സ്യം, നെയ്യ്, എണ്ണ ഇവ കുറച്ച് ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം.
ഡോ.പി.നിര്‍മലാദേവി (കോട്ടക്കല്‍ ആര്യവൈദ്യശാല) |
സുന്ദരിയാവാന്‍ 15 വഴികള്‍
ഒരൗണ്‍സ് തേന്‍ അര ഔണ്‍സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം നിത്യവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും.
രണ്ടോ മൂന്നോ കാബേജ് ഇലയുടെ നീരെടുത്ത് ഏഴു ഗ്രാം യീസ്റ്റും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല കനത്തില്‍ പുരട്ടുക. പത്തോ, പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കൈകാലുകളിലും മുഖത്തും ചര്‍മത്തിന് തിളക്കം കിട്ടും.
എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രി നേരത്ത് തേനില്‍ക്കുഴച്ച് കഴിച്ചാല്‍ ശരീരത്തിന് നല്ല തുടിപ്പുണ്ടാവും.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല്‍ വസൂരിക്കലകള്‍ നിശ്ശേഷം മാഞ്ഞുപോകും.
ദീര്‍ഘനേരം വായിക്കുന്നവര്‍ക്കും ഉറക്കമൊഴിക്കുന്നവര്‍ക്കും കണ്‍തടങ്ങളില്‍ കറുപ്പ് കാണാറുണ്ട്. ഇതിന് വെള്ളരിക്കാ നീര് പുരട്ടുന്നത് നല്ലതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ശരീരത്തിലെ അനാവശ്യ മേദസ്സ് കുറയ്ക്കാനും ദേഹവടിവ് നിലനിര്‍ത്താനും പോഷകാംശങ്ങളടങ്ങിയ ഭക്ഷണം പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, കൂണുകള്‍ എന്നിവ നന്നായി കഴിക്കുക. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ കൂണുകള്‍ അമിനോ ആസിഡുകളുടെ കലവറയാണ്.
നല്ല തണുപ്പുള്ള കാലത്ത് ചര്‍മത്തില്‍ ഉണ്ടാകുന്ന മൊരിച്ചില്‍ ഒഴിവാക്കാനും വഴിയുണ്ട്. വെള്ളത്തില്‍ മൂന്നു നാലു തുള്ളി ഒലിവെണ്ണ ചേര്‍ത്ത് കുളിക്കാനുപയോഗിക്കുക.
ചിലര്‍ക്ക് മുഖത്ത് രോമം വളരുന്നത് കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ മഞ്ഞള്‍ കട്ടിയായി പൂശുന്നത് ശീലമാക്കാം. രാവിലെ കഴുകിക്കളയുക. ക്രമേണ രോമം മുഴുവന്‍ കൊഴിഞ്ഞുപോകും.
ചിലര്‍ക്ക് വരണ്ട ചര്‍മമായിരിക്കും. ഇതിന് ഉലുവ നല്ലൊരു ഔഷധമാണ്. ഉലുവയരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മാര്‍ദ്ദവവും കാന്തിയും കൈവരും.
വിളര്‍ച്ച ഒഴിവാക്കാന്‍ നിത്യവും ഓരോ ഗ്ലാസ് തക്കാളിനീര് കഴിക്കുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന്‍ പഴുത്ത മധുരനാരങ്ങയുടെ തൊലിയും മരമഞ്ഞള്‍തോലും കൂട്ടിയരച്ച് ഉറങ്ങുന്നതിനു മുമ്പ് പുരട്ടി കാലത്ത് കഴുകിക്കളയുക. കുരുക്കള്‍ കരിഞ്ഞുണങ്ങി ഇല്ലാതെയാവും.
അകാലനര തടയാന്‍ വൈറ്റമിന്‍ ബി, കോപ്പര്‍, അയേണ്‍, അയഡിന്‍ എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്ക, കാരറ്റ്, ഏത്തക്കായ കഴിക്കുക.
വിയര്‍പ്പുമൂലമുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ മഞ്ഞള്‍ അരച്ച് പുരട്ടുന്നത് സഹായിക്കും. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ മതി.
കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിക്കുക. തലമുടി വളരുന്നതിന് മാത്രമല്ല നര വരാതിരിക്കാനും നല്ലതാണ്. തലമുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടുകയും ചെയ്യും.
തലമുടി കഴുകുന്ന വെള്ളത്തില്‍ രണ്ടു മൂന്നു തുള്ളി പനിനീര് ചേര്‍ത്താല്‍ മുടിക്ക് തിളക്കമേറും.
കയ്യോന്നി ഇടിച്ച് പിഴിഞ്ഞ് എടുത്ത നീരില്‍ സമം വെളിച്ചെണ്ണ ചേര്‍ത്ത് അതില്‍ രണ്ട് മണി കുരുമുളക് കൂടി ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടി വരുമ്പോള്‍ എണ്ണയിറക്കി ഉപയോഗിക്കുക. ഇത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. മുടിയിലെ കായ പോവാനും മുടികൊഴിച്ചില്‍ തടയാനും വഴിയുണ്ട്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. കാപ്പിപ്പൊടിയും മൈലാഞ്ചിയും തലയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടിയിലെ കായ് പോകാന്‍ സഹായിക്കും.
ഗീത ഹരിഹരന്‍ ആരോഗ്യക്കര്‍ക്കടകം | പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍ | സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും | മഴക്കാലത്തെ ഭക്ഷണം | ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ് | ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ | മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും | കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍ | മഞ്ഞള്‍ മാഹാത്മ്യം | ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍ | 
ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞിഡോ. ടി. മുരളീധരന്‍
ആരോഗ്യം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഭക്ഷണം സഹായിക്കും. പണ്ട് മലയാളിയുടെ നിത്യഭക്ഷണത്തില്‍ ഔഷധശക്തിയുള്ള പലതരം ധാന്യങ്ങള്‍ സമൃദ്ധമായിരുന്നു. ഉലുവ അതിലൊന്നാണ്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവയുടെ ഉപയോഗം.
തയ്യാറാക്കുന്ന വിധം
വൈകുന്നേരം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി വാങ്ങിവെക്കുക. സ്വാദിന് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കാം. ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ് ഫലപ്രദം.
ഗുണങ്ങള്‍ ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു. സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍-ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.
മുലപ്പാല്‍ ഉണ്ടാവാന്‍ മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്. 30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം. |
| തലമുടി വളരും പനങ്കുലപോലെ!
നനഞ്ഞ തലമുടി ശക്തിയായി ചീകരുത്. കഴിവതും മുടിയെ തനിയെ ഉണങ്ങാന്‍ അനുവദിക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഹെയര്‍ ഡ്രയര്‍ മുടിയില്‍നിന്ന് പത്തു സെന്റീമീറ്റര്‍ വിട്ട്പിടിക്കണം. ഹെയര്‍ ഡ്രയര്‍ പല ദിക്കുകളിലേക്കും മാറ്റിപ്പിടിച്ച് മുടി ഉണക്കിയെടുക്കണം.
ചൂട് അധികമായി ഏല്‍ക്കുന്നതും മുടിക്ക് ദോഷം ചെയ്യും. അതുപോലെ മുടി വല്ലാതെ മുറുക്കിക്കെട്ടുകയും അരുത്. റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് മുടി കെട്ടുന്നത് പൊട്ടാനിടയാക്കും.
മുടി തഴച്ച് ഇടതൂര്‍ന്ന് വളരാന്‍ എന്തൊക്കെ ചെയ്യാനും സ്ത്രീകള്‍ തയ്യാറാണ്. പക്ഷേ, എന്ത് ചെയ്താലും തലമുടി ഒട്ടും വളരുന്നുമില്ല. മുടികൊഴിച്ചിലാണ് പലരും നേരിടുന്ന പ്രശ്‌നം. താരനും, കായുമാണ് തലമുടി കൊഴിച്ചിലിന് കാരണമാകുന്നത്. ശരീരത്തിന്റെ മൊത്ത ക്ഷീണവും, പോഷകാഹാരത്തിന്റെ കുറവും താരനുണ്ടാകാന്‍ വഴിവെക്കുന്നു. തലമുടി നല്ലപോലെ ചെറിയ ചീപ്പ്‌കൊണ്ട് ചീകുക. അതിന് ശേഷം ഇളം ചൂടുള്ള വെളിച്ചെണ്ണ മുടിയില്‍ തടവുക. ശേഷം നാരങ്ങയും, പാളയന്‍ കോടന്‍ പഴവും ചേര്‍ത്തരച്ച മിശ്രിതം തലയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കുക.
നനഞ്ഞിരിക്കുന്ന മുടി നനവ് മാറാതെ കെട്ടിവെക്കരുത്. ശുദ്ധമായ വെളിച്ചെണ്ണ ചെറു ചൂടോടെ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന്‌ശേഷം കഴുകിക്കളയുന്നത് നന്ന്.
ഷാംപൂ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ തലമുടിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഷാമ്പു വേണം കോസ്‌മെറ്റിക് ഷോപ്പില്‍ നിന്ന് തെരഞ്ഞെടുക്കാന്‍. നിത്യവും ഷാമ്പു ഉപയോഗിക്കുന്ന ശീലം നല്ലതല്ല. വിനാഗിരി ഒഴിച്ച വെള്ളംകൊണ്ട് മുടി കഴുകുന്നതും നല്ലതാണ്.
നീളം കുറഞ്ഞ അറ്റം പിളരാത്ത മുടിയുള്ളവര്‍ക്ക് രാസവസ്തുക്കളില്ലാത്ത സാധാരണ ഷാംപൂവാണ് നല്ലത്. നീണ്ട തലമുടിയുള്ളവര്‍ എക്‌സ്ട്രാ കണ്ടീഷനിങ് ഷാംപൂ ഉപയോഗിക്കണം. വരണ്ട, അറ്റം പിളര്‍ന്ന ചായംപുരട്ടിയ മുടിക്കും ഇതേ ഷാംപൂവാണ് നല്ലത്.ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയെടുക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം.
ഷാംപൂവിട്ട് മുടി കഴുകിയതിനുശേഷം നാലു കപ്പ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുടി കഴുകുക. തലമുടിക്ക് നല്ല തിളക്കവും ഭംഗിയും കിട്ടാന്‍ ഇത് സഹായിക്കും. ഷാംപൂ ഉപയോഗിക്കുംമുമ്പെ മുടി നന്നായി നനച്ചെടുക്കുക. വിരലുകള്‍കൊണ്ട് വല്ലാതെ അമര്‍ത്താതെ മുടിയുടെ ഓരോ ഇഞ്ചിലും ഷാംപൂ തേക്കുക. കുളി കഴിഞ്ഞശേഷം ടവ്വല്‍കൊണ്ട് മൃദുവായി തുവര്‍ത്തുക. വിടവുള്ള ചീപ്പ് കൊണ്ട് മുടി പതുക്കെ ചീകുക.
മുടിക്ക് കറുപ്പ് കിട്ടാന്‍ കറിവേപ്പില അരച്ചിട്ട് കാച്ചി എടുക്കുന്ന എണ്ണ നരതടയുന്നതിനും, തലമുടി കറുത്ത് വളരുന്നതിനും ഗുണം ചെയ്യും. അതുപോലെ മുടി കഴുകുന്ന വെള്ളത്തില്‍ ഒന്ന് രണ്ട് തുള്ളി പനിനീര് ചേര്‍ത്താല്‍ മുടിക്ക് തിളക്കമേറും. കയ്യോന്നി ഇടിച്ച് പിഴിഞ്ഞ നീരില്‍ സമം നല്ലെണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് അതില്‍ മൂന്ന് നാല് കുരുമുളക് ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടിയാല്‍ എണ്ണ ഇറക്കി ഉപയോഗിക്കുക. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
യൂക്കാലിയെണ്ണ പഞ്ഞിയില്‍ മുക്കി ശിരോചര്‍മ്മത്തില്‍ തുടയ്ക്കുക. ചൂട് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലമുടി കെട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ താരനും പേനും നിങ്ങും. കടുക് അരച്ച് ഇടയ്ക്കിടെ തലയില്‍ തേച്ചാലും താരന് ശമനം കൈവരും. ഉള്ളി അരിഞ്ഞ് കാച്ചിയ എണ്ണ തേയ്ക്കുകയും ഉള്ളി മുറിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുകയും ചെയ്താല്‍ മുടി കൊഴിച്ചില്‍ ശമിക്കും. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
No comments:
Post a Comment